കുന്ദമംഗലംസർക്കാർ ബാറുകൾ തുറക്കാൻ കാണിച്ച ഉത്സാഹ ത്തിൻ്റെ ഒരംശമെങ്കിലും കുട്ടികൾക്ക് പാഠപുസ്തകം എത്തിക്കുന്നതിൽ കാണിക്കണമെന്നും കെ എസ് യു സംസ്ഥാന പ്രസിഡണ്ട് കെ.എം അഭിജിത്ത് ആവശ്യപ്പെട്ടു. യാതൊരു വിധ മുന്നോരുക്കമില്ലായ്മയുടെ രക്തസാക്ഷിയാണ് ദേവിക എന്ന പെൺകുട്ടി. ദേവികയുടെ കുടുംബത്തെ ആശ്വസിപ്പിക്കാനോ കുടുംബത്തെ സഹായിക്കാനോ തയ്യാറാകാത്തത് അവർ ദളിത് വിഭാഗത്തിൽ പെട്ടവരായിട്ടാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അഭിജിത്ത് ആവശ്യപ്പെട്ടു. കെ എസ് യു കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഉപവാസ സമരത്തിൻ്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിജിത്ത്. നിയോജക മണ്ഡലം പ്രസിഡണ്ട് പി. അക്ഷയ് ശങ്കർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, ലാലു മോൻ ചേരിഞ്ചാൽ, സി വി സംജിത്ത്, അബ്ദുൽ ഹമീദ്, വിഷ്ണു രാജൻ, വിഷ്ണു പൊന്നമംഗലത്ത്, അഖിൽ പി. കെ, സൽമാൻ. കെ, സൂരജ് ശങ്കർ , അതുല്യാ ഹഫ്ന. കെ.സി, എന്നിവർ പ്രസംഗിച്ചു.