കുന്ദമംഗലം: കേരളത്തിൽ കൺസൾട്ടൻസി ഭരണമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ ഉൾപ്പെടെ സാധാരണക്കാരുടെ പ്രശ്നങ്ങളിൽ നിഷേധാത്മക സമീപനമാണ് സർക്കാരിനുള്ളതെന്നും കെ.പി.സി.സി. ജനറൽ സെക്രട്ടറി എൻ.സുബ്രഹ്മണ്യൻ. ഓൺലൈൻ വിദ്യാഭ്യാസം തുടങ്ങിയിട്ടും കുട്ടികൾക്ക് പാഠ പുസ്തകങ്ങൾ ലഭിക്കാത്തതിൽ പ്രതിഷേധിച്ചും, ഓൺലൈൻ വിദ്യാഭ്യാസത്തിലെ പോരായ്മകൾ പരിഹരിക്കുക, ദേവികയുടെ കുടുംബത്തോട് കേരള സർക്കാർ നീതി കാണിക്കുക, കോളേജുകൾക്കുള്ള പി ജി വെയ്റ്റേജ് നിരത്തലാക്കാനുള്ള സർക്കാർ നടപടി അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കൊണ്ട് കെ എസ് യു. കുന്ദമംഗലം നിയോജക മണ്ഡലം കമ്മറ്റി നടത്തിയ ഏകദിന ഉപവാസം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം . കെ എസ് യു. കുന്ദമംഗലം നിയോജക മണ്ഡലം പ്രസിഡണ്ട് അക്ഷയ് ശങ്കർ അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ഇടക്കുനി അബ്ദുദുറഹിമാൻ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളുക്കുട്ടി, ഡി സി സി മെമ്പർ മറുവാട്ട് മാധവൻ, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ, മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ബാബു നെല്ലുളി, ബ്ലോക്ക് കോൺഗ്രസ് ഭാരവാഹികളായ ടി കെ ഹിതേഷ് കുമാർ, എ.ഹരിദാസൻ, യൂത്ത് കോൺഗ്രസ് ഭാരവാഹികളായ സി വി സംജിത്ത്, സുജിത്ത് ഒളവണ്ണ , ജിജിത്ത് പൈങ്ങോട്ടുപുറം, ,കെ.പി.ചരോഷ്, രജിൻ ദാസ് കുന്നത്ത് പ്രസംഗിച്ചു.