കുന്ദമംഗലം: കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ അടച്ചിട്ട ചൂലാം വയൽ മഹല്ലിൻ്റെ കീഴിൽ 5 പള്ളികളിൽ നാളെ 19 വെള്ളി ജുമു:അ നമസ്കാരം നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു മിക്ക പള്ളികളിലും ടോക്കൺ 100 പേർക്കായി നിജപെടുത്തി വിതരണം ചെയ്തിട്ടുണ്ട്.ഒരു കാരണവശാലും പുറമേ മഹല്ലുകളിൽ നിന്നുമെത്തുന്നവരെ പ്രവേശിപ്പിക്കില്ല സർക്കാർ നിർദേദശിച്ചിട്ടുള്ള എല്ലാ നിബന്ധനകളും ഉറപ്പു വരുത്തിയിട്ടുമുണ്ട് ചൂലാം വയൽ, പന്തീർപാടം, മുറിയ നാൽ, പതിമംഗലം, മണപ്പാൾ പള്ളികളിലാണ് സൗകര്യം ഏർപെടുത്തിയിട്ടുള്ളത് പന്തീർപാടം താജുൽ ഹുദ പള്ളിയിൽ ആദ്യമായാണ് ജുമു:അനടക്കുന്നതെന്നും പ്രവേശനത്തിന് അനുമതി ലഭിച്ചവർ വുളു വീട്ടിൽ നിന്നും എടുത്ത ശേഷം മുസല്ലയുമായി ബാങ്ക് വിളികേട്ട ശേഷം പള്ളിയിൽ പ്രവേശിക്കേണ്ടതാണെന്ന് സിക്രട്ടറി ഒ.ഉസ്സയിൻ അറിയീച്ചു
കുന്ദമംഗലം സുന്നി മസ്ജിദിലും ജുമു: അ ഉണ്ടായിരിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു സമസ്തയുടെ കീഴിലുള്ള എല്ലാ പള്ളികളിലും ജുമു:അനടത്തുന്നതിന് സൗകര്യവും സർക്കാർ നിർദേശിക്കുന്ന സുരക്ഷാ കാര്യങ്ങൾ പാലിച്ച് ജുമു: അനടത്താമെന്ന് സമസ്ത നേതാക്കൾ അറിയിച്ചിരുന്നു. ഇതു മൂലം കോവിഡ് 19 മഹാമാരി വരുന്നതിന് മുമ്പ് ജുമു: അ ഇല്ലാതിരുന്ന സ്ഥലങ്ങളിൽ കൂടി ജുമു: അ നമസ്കാരം ആരംഭിക്കുന്നതോടെ വെള്ളിയാഴ്ചകളിലെ തിരക്ക് ഒഴിവാക്കാൻ സാധിക്കും