കുന്ദമംഗലം: കോവിഡിന്റെ മറവിൽ ജനങ്ങളെ കൊള്ളയടിക്കുന്ന വൈദ്യുതി ബോർഡിന്റെ നീക്കത്തിനെതിരെ ബുധനാഴ്ച രാത്രി 9 മണിക്ക് 3 മിനുട്ടു് വീടുകളിൽ ലൈറ്റുകൾ അണച്ച് “ലൈറ്റു് സ് ഓഫ് കേരള” സമരത്തിൽ പങ്കാളികളാകണമെന്ന യു.ഡി.എഫ് സംസ്ഥാന കമ്മറ്റി തീരുമാനം കുന്ദമംഗലം നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് – പ്രവർത്തകന്മാർ ഏറ്റെടുത്തു നടപ്പാക്കി. ഒന്നും രണ്ടും ഇരട്ടി ബില്ലുകൾ ലഭിച്ച ഉപഭോക്താക്കൾ യു.ഡി.എഫിന്റെ ഈ സമര പരിപാടിയുമായി രാഷ്ട്രീയം നോക്കാതെ സഹകരിച്ച അനുഭവമാണുണ്ടായതു്. വൈദ്യുതി ബോർഡിനും, സംസ്ഥാന സർക്കാരിനും ശക്തമായ താക്കീതായി മാറി ” ലൈറ്റ് ഓഫ് കേരള” സമരം. വൈദ്യുതി ബോർഡിനും കേരള സർക്കാരിനും തെറ്റു് തിരുത്തേണ്ടി വരുമെന്ന് കുന്ദമംഗലം നിയോജക മണ്ഡലം യു.ഡി എഫ് കൺവീനർ ഖാലിദ് കിളി മുണ്ട പറഞ്ഞു.