കുന്ദമംഗലം: കോവിഡൻ്റെ ഭീതിയിൽ പകച്ചു നിൽക്കുന്ന കേരളത്തിലെ ജനങ്ങളുടെ മേൽ കനത്ത വൈദ്യുതി ചാർജ്ജ് ഈടാക്കിയതിൽ പ്രതിഷേധിച്ച് വൈദ്യുതി ബോർഡ് ഓഫീസുകൾക്ക് മുന്നിൽ കോൺഗ്രസ് പ്രവർത്തകർ ധർണാ സമരം നടത്തി. സാധാരണ ചാർജ്ജ് ചെയ്യുന്ന ബില്ലിൻ്റെ പതിന്മടങ്ങ് തുകയ്ക്കുള്ള ബില്ലുകളാണ് ഇപ്പോൾ വന്നുകൊണ്ടിരിക്കുന്നത്. അശാസ്ത്രീയമായ രീതിയിൽ ബിൽ തയ്യാറാക്കി കൊണ്ട് ലോക് ഡൗൺ കാലത്ത് ജനങ്ങളെ കൊള്ളയടിക്കുന്നതിനെതിരായ ജനങ്ങളുടെ ശക്തമായ പ്രതിഷേധമാണ് കെ.എസ്.ഇ.ബി ഓഫീസുകൾക്ക് മുന്നിൽ നടന്നത്. കുന്ദമംഗലം മണ്ഡലം കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ വൈദ്യുതി ബോർഡ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷനായിരുന്നു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് എം.പി. കേളു ക്കുട്ടി, വൈസ് പ്രസിഡണ്ടുമാരായ പി.ഷൗക്കത്തലി, ടി.കെ. ഹിതേഷ് കുമാർ, ജന.സെക്രട്ടറിമാരായ എ.ഹരിദാസൻ, ഷിജു മുപ്രമ്മൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ, സി.വി. സംജിത്ത്, മണ്ഡലം ഭാരവാഹികളായ സി.പി. രമേശൻ, എം.പ്രബീഷ് എന്നിവർ പ്രസംഗിച്ചു.
ചാത്തമംഗലം മണ്ഡലം കോൺഗ്രസ്സ്കമ്മറ്റിയുടെ നേതൃത്വത്തിൽ കെട്ടാങ്ങൽ കെ എസ് ഇ ബി ആഫീസിന്റെ മുമ്പിൽ വൈദ്യുതി ബില്ല് വർദ്ധനവിനെ എതിരെ നടത്തിയ പ്രതിഷേധ ധർണ്ണ കർഷക കോൺഗ്രസ്സ് ജില്ല സെക്രട്ടരി കെ.സി. ഇസ്മാലുട്ടി ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് വേലായുധൻ അരയങ്കോട് അധ്യക്ഷത വഹിച്ചു, ടി.കെ. സുധാകരൻ, പന്മനാഭൻ നായർ,ഷഹീർപാഴൂർ , ജബ്ബാർ മലയമ്മ, ശരീഫ് മലയമ്മ ,പറമ്പാൻ റഷീദ്, ജിഹാദ് കുളിമാട് ,സുനിൽ നെച്ചൂളി തുടങ്ങിയവർ സംമ്പന്ധിച്ചു.കുഴിക്കര അബ്ദു റഹിമാൻ സ്വാഗതവും ഫഹദ് നന്ദിയും പറഞ്ഞു.