സംസ്ഥാനത്ത് ഇന്ന് മുതൽ ഓൺലൈൻ വഴി ക്ലാസുകൾ ആരംഭിക്കും. വിക്ടേഴ്‌സ് ചാനൽ വഴിയാണ് സർക്കാർ, എയ്ഡഡ് സ്‌കൂളുകളിലെ വിദ്യാർത്ഥികൾക്ക് ക്ലാസുകൾ നടക്കുക. ലാപ്‌ടോപ്പോ ഡെസ്‌ക്ടോപ്പോ വഴിയാണ് സ്വകാര്യ സ്‌കുളുകൾ വിദ്യാർത്ഥികളോട് സംവദിക്കാൻ ക്രമീകരണമേർപ്പെടുത്തിയിരിക്കുന്നത്.
ഫസ്റ്റ് ബെൽ എന്ന പേരിൽ വിക്ടേഴ്‌സ് ചാനൽ വഴിയും യൂട്യൂബ് വഴിയും ഓൺലൈനായാണ് ക്ലാസുകൾ ആരംഭിക്കുന്നത്. രക്ഷിതാക്കൾ വിദ്യാർത്ഥികളെ ടിവിക്ക് മുന്നിലെത്തിക്കണം. രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെയാണ് ക്ലാസുകൾ. ഓരോ ക്ലാസിനും നിശ്ചിത സമയം ക്രമീകരിച്ചിട്ടുണ്ട്.
വിവിധ ഡിടിഎച്ചിലെ ചാനൽ നമ്പറുകൾ :
Videocon D2h- 642
Dish TV -642
Sun Direct -642
Asianet digital -411
Den network -639
Kerala Vision -42
City channel- 116
Digimedia- 149
2. വെബ് സൈറ്റ് : victers.kite.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെ തത്സമയം പരിപാടികൾ കാണാം.
3. മൊബൈൽ ആപ്പ് : ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നും വിക്ടേഴസിന്റെ ആപ്പ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്തും ചാനൽ കാണാം. പ്രോഗ്രാം ഷെഡ്യൂളും ഇതിൽ ഉണ്ടാവും.
4. യൂട്യൂബ് : ITSVICTERS എന്ന യൂട്യൂബ് ചാനലിലൂടെ വിഡിയോകൾ കാണാം.
ടാബോ സ്മാർട്ട്‌ഫോണോ ഉപയോഗിച്ച് വാട്‌സ്ആപ്പ് വഴിയാകും സ്വകാര്യ സ്‌കൂളുകളിലെ ചെറിയ ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് പഠന സൗകര്യമൊരുക്കുക. റെക്കോർഡ് ചെയ്ത വീഡിയോയും ഓഡിയോയും വിദ്യാർത്ഥികൾക്ക് അയച്ചു കൊടുക്കും.