കുന്ദമംഗലം:പ്രവാസികളോടുള്ള ക്രൂരത സർക്കാർ അവസാനിപ്പിക്കണമെന്ന് കോഴിക്കോട് ജില്ലാ മുസ്ലീം ലീഗ് ജന: സി ക്രട്ടറിഎം എ റസാഖ് മാസ്റ്റർ പറഞ്ഞു പ്രവാസികളോടുള്ള സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു റസാഖ് മാസ്റ്റർ വിദേശത്തുനിന്ന് ചാർട്ടർ വിമാനത്തിൽ നാട്ടിലേക്ക് വരുന്നവർ കോവിഡ് പരിശോധന നടത്തണമെന്നസർക്കാർ നിർദ്ദേശം തികഞ്ഞ അനീതിയാണെന്നും പ്രവാസികൾ യാത്രയ്ക്ക് 48 മണിക്കൂർ മുമ്പ് കോവിഡു പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന സംസ്ഥാന സർക്കാരിന്റെ പുതിയ ഉത്തരവ് അടിയന്തരമായി പിൻവലിക്കണമെന്നും അദേഹം പറഞ്ഞു വിദേശത്ത് മരിച്ച കുടുംബങ്ങൾക്ക് സർക്കാർ നഷ്ടപരിഹാരം നൽകുകയും വേണം പഞ്ചായത്ത് പ്രസിഡന്റ് ഒ. ഹുസൈൻ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ പി കോയ.. ബാബു നെല്ലുളി. യൂസഫ് പടനിലം. മമ്മി കോയ. സി അബ്ദുൽ ഗഫൂർ. കെ മൊയ്തീൻ. ഹംസ ഹാജി.എ കെ ഷൗക്കത്തലി, കെ.പി.സൈഫുദ്ധീൻ,എം.ബാബുമോൻ, ഒ. സലീം, എൻ.എം. യുസഫ്, കെ.കെ ഷമീൽ, പി.പി.ഇസ്മായിൽ , ടി.കെ സീനത്ത്, എം.വി. ബൈജു, ആസിഫ, ഷമീന വെള്ളറക്കാട്ട്, ടി.കെ.സൗദ. അജാസ്,ഹബീബ് കാരന്തൂർ, ഐ. മുഹമ്മദ് കോയ,നജീബ് പാലക്കൽ പ്രസംഗിച്ചുഅരിയിൽ അലവി സ്വാഗതവും, മൊയ്തീൻ കോയ. കണിയാറക്കൽ നന്ദിയും പറഞ്ഞു