കുന്ദമംഗലം:ഇന്ത്യയെ വിൽക്കരുത്
തൊഴിൽ നിയമം തകർക്കരുത് – എന്ന എസ്. ടി. യു -ദേശീയ പ്രതിഷേധത്തിന്റെ ഭാഗമായി – കുന്ദമംഗലം ഹെഡ് പോസ്റ്റോഫീസിന് മുൻപിൽ പ്രതിഷേധിച്ചു. പി.കെ.എം.എൻ.വി.എഫ് സംസ്ഥാന ജനറൽ സെക്രട്ടറിയും -എസ്.ടി.യു.കോഴിക്കോട് ജില്ലാ വൈസ് പ്രസിഡണ്ടുമായ ടി.എം.സി അബൂബക്കർ ഉൽഘാടനം ചെയ്തു. ഇന്ത്യാ രാജ്യത്തിലെ എയർപോർട്ടുകളുടെയും -പ്രധാന ടൗണുകളുടെയും ,വിവിധ തെരുവുകളുടെയും, പാലങ്ങളുടെയും പേരുകൾ മാറ്റി തുടക്കം കുറിച്ച ബി ജെ പി സർക്കാർ നരേന്ദ്ര മോഡിയെ പ്രധാനമന്ത്രിയാക്കിയ ശേഷം ഇന്ത്യാ രാജ്യത്തെ തന്നെ വിറ്റഴിക്കുന്ന തരത്തിലേക്കും – ഇന്ത്യയിലെ തൊഴിലാളികൾക്ക് കേവലം കന്നുകാലികളുടെ വില പോലും കൽപിക്കാതെ സമയ പരിതിയില്ലാതെ തൊഴിലെട്പ്പിച്ചു കൊണ്ടും മദ്യരാജാക്കൻമാരടക്കം – പല കോർപ്പറേറ്റ് ഭീമൻമാർക്ക് ബേങ്കുകളിൽ നിന്ന് പണം കടം നൽകി വിദേശ രാജ്യങ്ങളിലേക്ക് രക്ഷപ്പെടാൻ സാഹചര്യമൊരുക്കുകയും പിന്നിട് കോടികൾ വരുന്ന ആ .. പണത്തെ എഴ്തിത്തള്ളിയും ഭരിച്ച് കൊണ്ടിരിക്കുമ്പോൾ – മഹാമാരിയുടെ ലോക്ക് ഡൗൺ മറവിൽ പതിനായിരങ്ങൾ പട്ടിണി സഹിക്കാൻ കഴിയാതെ ഒരു തുള്ളി വെള്ളം പോലും കുടിക്കാൻ കിട്ടാതെ .. കാൽനട യാത്ര ചെയ്ത് – പാതി വഴിയിൽ മരിക്കാൻ വിട്ട സ്ഥിതിവി ഷേഷം ഉണ്ടാക്കുകയും – ഇത് കേരളത്തിന്റെ പുറത്തുള്ള സംസ്ഥാനങ്ങളിൽ ഇപ്പോഴും ദയനീയമായി തുടരുകയും ചെയ്യുന്ന ഈ സാഹചര്യത്തിൽ മനുഷ്യത്ത്വം തൊട്ട് തീണ്ടിയില്ലാത്ത കേന്ദ്ര ഭരണകൂടം നീതി പാലിക്കാത്തിടത്തോളം കാലം – എസ് ടി യു ശക്തമായ മറ്റ് സമരമാർഗ്ഗങ്ങളിലേക്ക് കടക്കുമെന്ന് ഉൽഘാടന പ്രസംഗത്തിൽ അദ്ദേഹം പറഞ്ഞു. കുന്ദമംഗലംപഞ്ചായത്ത് എസ്.ടി.യു. പ്രസിഡണ്ട് ഖമറുദ്ദീൻ എരഞ്ഞോളി അദ്ധ്യക്ഷത വഹിച്ചു.കെ.ഹബ്ബാസ് , എ.കെ.ഉസ്മാൻ സ്വാഗതവും – സി-കോയ നന്ദിയും പറഞ്ഞു. ഫോട്ടോ:എസ്. ടി. യു -ദേശീയ പ്രതിഷേധത്തി