ചെറൂപ്പ:ലോകം മുഴുവന്‍ കൊറോണ ദുരിത്തില്‍ പ്രയാസം അനുഭവിക്കുന്ന ഈ സമയത്ത് ഇനിയൊരു പകര്‍ച്ച വ്യാധി നമുക്ക് പിടിപെടാതിരിക്കാന്‍ എല്ലാവരും ജാഗരൂകരായിരിക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഫിറോസ് അഭിപ്രായപ്പെട്ടു. മുസ്ലിം യൂത്ത് ലീഗ് ത്രീ ഡെ മിഷന്‍റെ ഭാഗമായി പൊതു സ്ഥലങ്ങളും ആശുപത്രികളും ശുചീകരിക്കുന്നതിന്‍റെ കുന്ദമംഗലം നിയോജക മണ്ഡലം തല ഉദ്ഘാടനം ചെറൂപ്പ ഹെല്‍ത്ത് സെന്‍ററില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ധേഹം. നിയോജക മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്‍റ് ഒ എം നൗഷാദ് അദ്ധ്യക്ഷനായിരുന്നു. വലിയൊരു പകര്‍ച്ച വ്യാധിയെ നേരിട്ടുകൊണ്ടിരിക്കുന്ന ഈ സമയത്ത് മഴക്കാല പൂര്‍വ രോഗങ്ങള്‍ തടയുക എന്ന ഉദ്ധ്യേശത്തോട് കൂടിയാണ് മെയ് 26,27,28 തീയ്യതികളില്‍ യൂത്ത് ലീഗ് ത്രീ ഡെ മിഷന്‍ സംഘടിപ്പുക്കുന്നത്. 26 ന് വീടും പരിസവരും 27 പൊതു സ്ഥലങ്ങളും 28 ന് ജലാശയങ്ങളും വൃത്തിയാക്കുക എന്നതാണ് ഉദ്ധേശിക്കുന്നതെന്നും ഫിറോസ് വിശദീകരിച്ചു. ത്രീ ഡെ മിഷന് രാഷ്ട്രീയ മത ജാതി ഭേതമന്യേ നല്ല പിന്തുണയും സഹകരണവും ലഭിക്കുന്നുണ്ടെന്നും മുഴുവന്‍ ജനങ്ങളും ഇത് ഏറ്റെടുക്കണമെന്നും അദ്ധേഹം അഭ്യര്‍ത്ഥിച്ചു. മുസ്‌ലിം ലീഗ് മണ്ഡലം സെക്രട്ടറി എന്‍ പി അഹമ്മദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി വി കെ റസാഖ് യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് കെ എം എ റഷീദ്, എം എസ് എഫ് സംസ്ഥാന സീനിയർ വൈസ് പ്രസിഡന്റ് അബ്ദു സമദ് എ പി, എന്നിവര്‍ ആശംസ അര്‍പ്പിച്ച് സംസാരിച്ചു. യൂത്ത് ലീഗ് മണ്ഡലം ജനറൽ സെക്രട്ടറി കെ ജാഫര്‍ സാദിക്ക് സ്വാഗതവും ട്രഷറർ കുഞ്ഞിമരക്കാര്‍ മലയമ്മ നന്ദിയും പറഞ്ഞു. ഐ സല്‍മാന്‍, സി നൗഷാദ്, കെ പി സൈഫുദ്ധീന്‍, യു എ ഗഫൂര്‍, ടി പി എം സാദിക്ക്, സിറാജ് ഇ എം, എന്‍ എ അസീസ്, ഷാക്കിര്‍ കുറ്റിക്കടവ്, മുര്‍ത്താസ് കുറ്റിക്കടവ്, ഹബീബ് ചെറൂപ്പ, സി ടി ശരീഫ്, സിദ്ധീഖ് ഈസ്റ്റ് മലയമ്മ, മുനീര്‍ ഊര്‍ക്കടവ്, വാവുട്ടന്‍ ചെറൂപ്പ, ഫസലു പി കെ എന്നിവര്‍ ശുചീകരണത്തിന് നേതൃത്വം നല്‍കി