കുന്ദമംഗലം: ചേരിഞ്ചാൽ അസീസ് ഇക്കയും അഡ്വ: ഷെമീറും ജനമനസ്സുകളിൽ ജീവിക്കുന്ന നേതാക്കളാണന്ന് എം.കെ.രാഘവൻ എം.പി. പറഞ്ഞു കുന്ദമംഗലത്ത് അസീസ് ഇക്കയും ഷെമീറും നടത്തി വരുന്ന റിലീഫ് ചാരിറ്റി പ്രവർത്തനത്തിൻ്റെ ഭാഗമായുള്ള എട്ടാം റൗണ്ട് പെരുനാൾ കിറ്റും ജീവനുള്ള കോഴിയും വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു എം.പി. .അഡ്വ: നിയാസ്, അഡ്വ: ഷെമീർ കുന്ദമംഗലം, ചേരിഞ്ചാൽ അസീസ് ഇക്ക സന്നിഹിതരായി കാരന്തൂർ പ്രദേശത്തെ 15, 19 വാർഡുകൾ കേന്ദ്രീകരിച്ച് ആരംഭിച്ച ഈ കൂട്ടായ്മയുടെ കിറ്റ് വിതരണം സമീപത്തെ 18, 21, 22, 23, 3,7,8, 2, വാർഡുകളിലെ മൂന്ന് വീതം പേർക്കും നൽകാൻ ഇവർക്ക് സാധിച്ചിട്ടുണ്ട്.മുന്നൂറോളം വരുന്ന കുട്ടികൾക്ക് പെരുനാൾ ഡ്രസ്സും എല്ലാവർക്കും ഇരുപത് രൂപയുടെ പുത്തൻ നോട്ടുകൾ പെരുനാൾ പണമായും നോട്ട് ബുക്കുകളും വിതരണം നടത്തിയിട്ടുണ്ട് ആദ്യ റൗണ്ടിൽ പണം കയ്യിൽ നിന്നും എടുത്ത് റിലീഫ് ചാരിറ്റി പ്രവർത്തനം തുടങ്ങിയത് പുറം ലോകം മീഡിയയിലൂടെ അറിഞ്ഞതോടെ പ്രവാസികളും ഉദാരമതികളായ ആളുകളും ഇവരെ തേടി വരുന്ന കാഴ്ചയാണ് ഇപ്പോൾ കുന്ദമംഗലത്തെ മാധ്യമ സുഹൃത്തുക്കൾക്കും കിറ്റ് നൽകിയിട്ടുണ്ട്