കുന്ദമംഗലം: ടൗൺ KMCC പെരുനാളിനോട് അനുബന്ധിച്ച് 500ഓളം കുടുംബം ഗങ്ങൾക്ക് മാംസ കിറ്റ് വിതരണം ചെയ്തു.പഞ്ചായത്ത് മുസ്ലീം ലീഗ് ജന: സിക്രട്ടറി അരിയിൽ അലവി വൈറ്റ്ഗാർഡ് അംഗങ്ങൾക്ക് കൈമാറി കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു. വൈറ്റ്ഗാർഡ് അംഗങ്ങൾ പ്രദേശത്തെ വീടുകളിൽ എത്തിച്ചു നൽകുകയാണ് ചെയ്യുന്നത് കുന്ദമംഗലം ടൗൺ മുസ്ലീം ലീഗ് പ്രസിഡണ്ട് എൻ.സദക്കത്തുള്ള, ടൗൺ സിക്രട്ടറി എം.കെ.സഫീർ, പഞ്ചായത്ത് ലീഗ് സിക്രട്ടറി കണിയാറക്കൽ മൊയ്തീൻകോയ, എൻ.എം യൂസുഫ്, പഞ്ചായത്ത് മെമ്പർ എം.ബാബുമോൻ, അഡ്വ: ഷെമീർ ചേരിഞ്ചാൽ, മുസ്തഫ പുറ്റാട്ട്, ബഷീർ പൊയിലിൽ, നിസാർ, ഐ.മുഹമ്മദ് കോയ, സഫീദ് കെ.സി. ഇബ്രാഹിം ഇ.പി.തുടങ്ങിയവർ സംബന്ധിച്ചു. കുന്ദമംഗലം ടൗൺ കെ.എം സി.സിയും ടൗൺ മുസ്ലീം ലീഗ് കമ്മറ്റിയും ചേർന്ന് കൊണ്ട് ഒട്ടനവധി സേവന പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.ദിവസങ്ങൾക്ക് മുമ്പ് പ്രദേശത്തെ ഗൾഫിൽ ജോലി ചെയ്യുന്ന മുയുവൻ പ്രവാസി കുടുംബത്തിനും കിറ്റ് വിതരണം ചെയ്തിരുന്നു കൂടാതേ പാവങ്ങൾക്ക് വീട് നിർമിച്ച് നൽകിയും രോഗികൾക്ക് മരുന്ന് മറ്റ് അവശ്യവസ്തുക്കൾ എത്തിച്ചു നൽകിയും മറ്റ് സാമ്പത്തിക സഹായം നൽകിയും വലിയ തോതിലുള്ള കാരുണ്യ പ്രവർത്തനം ഈ കൂട്ടായ്മയിൽ നടന്ന് വരുന്നു. ഗൾഫ് നാടുകളിൽ പ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നത് അഷ്റഫ് പുൽപറമ്പിൽ, സുൽഫിക്കർ അലി, സാക്കിർ പുറ്റാട്ട്, റിഷാൽ അരിയിൽ എന്നിവരാണ്