കുന്ദമംഗലം: കാരന്തൂരിൽ വർഷങ്ങളായി വ്യാപാര സ്ഥാപനങ്ങൾക്ക് മുമ്പിൽ നിറുത്തി പോരുന്ന ഓട്ടോകൾ വ്യാപാര കടകൾക്ക് മുമ്പിൽ നിറുത്തരുതെന്ന് ഹൈക്കോടതി നിർദേശം. വ്യാപാരിയായ കോയ പൈകാട്ടിൽ നൽകിയ സ്വകാര്യ അന്യായത്തിൽ ആണ് ഉത്തരവ് ഇതിനെ തുടർന്ന് കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് സിക്രട്ടറി പരാതിക്കാരന് തൽക്കാലം 50 മീറ്റർ പിറകോട്ട് ഓട്ടോറിക്ഷ മാറ്റാൻ നിർദേശിച്ചിട്ടുണ്ടെന്നും സഹകരിക്കണമെന്നും കാണിച്ച് കത്ത് നൽകിയിരുന്നു എന്നാൽ കോവിഡ്നിയന്ത്രണം അയവ് വരുത്തിയതിനെ തുടർന്ന് ഓട്ടോയുമായി വീണ്ടും കടക്ക് മുന്നിൽ എത്തി ഓട്ടോ ഡ്രൈവർ അസഭ്യവാക്കുകൾ പറയുകയും ചെയ്തതോടെ പ്രദേശത്ത് സംഘർഷാവസ്ഥ ഉടലെടുത്തു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പോലീസും സ്ഥലത്തെത്തി. വ്യാപാരിയായ ഇ.എം ബഷീർ കുന്ദമംഗലം പോലീസിൽ സംരക്ഷണം ആവശ്യപ്പെട്ട് രേഖാമൂലം പരാതി നൽകി. വ്യാപാരിയെ കടയിലും വീട്ടിലും കയറി കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ ഡ്രൈവർ പോലീസ് എത്തിയതോടെ സ്ഥലത്ത് നിന്നും മാറി.പോലീസിൻ്റെയും ഗ്രാമ പഞ്ചായത്തിൻ്റെയും ഭാഗത്ത് നിന്നും വ്യാപാരികൾക്ക് സംരക്ഷണവും നീതിയും കിട്ടുമെന്നാണ് പ്രതീക്ഷയെന്നും അല്ലാത്തപക്ഷം കോടതിയെ സമീപിക്കുമെന്നും വ്യാപാരികൾ പറഞ്ഞു കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലേക്ക് എളുപത്തിൽ എത്തിചേരാൻ സാധിക്കുന്ന ഇവിടെ നിറുത്തിയിടുന്ന ഓട്ടോകൾ വലിയ വാഹനങ്ങൾക്കും ചെറിയ വാഹനങ്ങൾക്കും സൈഡ് നൽകാറില്ലെന്നും പരാതി ഉണ്ട് അത് കൊണ്ട് വ്യാപാരികളും ഇതുവഴി വാഹനയാത്ര ചെയ്യുന്നവരും ഇവർക്ക് എതിരാണ് ആറായിരവും പതിനായിരവും മാസവാടക നൽകി കച്ചവടം ചെയ്യുന്ന ഇവരുടെ കടക്കു മുമ്പിൽ കടമറച്ച് ഓട്ടോ നിറുത്തുകയും ഇത് ചൂണ്ടി കാട്ടുന്ന വ്യാപാരികളെ ഭീഷണിപെടുത്തുന്നതും മർദ്ദിക്കാൻ ശ്രമിക്കുന്നതും ശരിയായ പ്രവണതയല്ല എന്നത് പൊതുവേ എല്ലാവരും വിലയിരുത്തുന്നു