കുന്ദമംഗലം:Covid 19 പശ്ചാത്തലത്തിൽ ലോക് ഡൗണിൽ പ്രയാസത്തിൽ ആയ വ്യാപാരികളുടെ സാമ്പത്തിക ഉന്നമനം ഉദ്ദേശിച്ചുകൊണ്ട് കുന്ദമംഗലം വ്യാപാരി വ്യവസായി ഏകോപന സമിതി, കുന്ദമംഗലം കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കുമായി സഹകരിച്ച് അംഗങ്ങൾക്കുള്ള പലിശരഹിത വായ്പാ പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് രാവിലെ 10 മണിക്ക് വ്യാപാരഭവനിൽ ചേർന്ന് ചടങ്ങിൽ ബഹുമാനപ്പെട്ട എം എൽ എ , പി ടി എ റഹിം അവർകൾ നിർവഹിച്ചു.
50,000 രൂപ വരെ വായ്പ ആണ് ഈ പദ്ധതികൊണ്ട് ഉദ്ദേശിക്കുന്നത് ഇതിൽ ഒരു രൂപ പോലും അംഗങ്ങൾക്ക് പലിശയിനത്തിൽ ബാധ്യത ഉണ്ടായിരിക്കുന്നതല്ല. ഇതിന് വരുന്ന ബാധ്യതകൾ ബാങ്കും വ്യാപാരി വ്യവസായിയും സംയുക്തമായിട്ടാണ് വഹിക്കുന്നത്.
കുന്ദമംഗലത്ത് വ്യാപാരി വ്യവസായി ഏകോപന സമിതി മെമ്പർമാർ ആയിട്ടുള്ള അഞ്ഞൂറോളം ചെറുകിട വ്യാപാരികൾക്കാണ് ഇതിൻറെ ആനുകൂല്യം ലഭിക്കുക.
ഇതനുസരിച്ച് ഏകദേശം മൂന്നു കോടി രൂപയോളം വായ്പയായി മാർക്കറ്റിൽ ഇറങ്ങും അംഗങ്ങൾക്കുള്ള സഹായവും മാത്രമല്ല നമ്മുടെ പ്രദേശത്തെ കമ്പോളത്തിൽ ഒരു സാമ്പത്തിക ചലനം സൃഷ്ടിക്കാൻ സാധിക്കുമെന്നതാണ് പ്രാധാന്യം .
ചടങ്ങിൽ യൂണിറ്റ് പ്രസിഡൻറ് കെ കെ ജൗഹർ അധ്യക്ഷത വഹിച്ചു.ജന: സെക്രട്ടറി ടി. മുസ്തഫ (സഫീന) സ്വാഗത ഭാഷണം നടത്തി. ജില്ലാ സെക്രട്ടറി ബാപ്പുഹാജി, കുന്നമംഗലം കോ-ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡൻറ് രാമചന്ദ്രൻ , സെക്രട്ടറി ധർമരാജൻ, വെൽഫെയർ പ്രസിഡണ്ട് എൻ.വിനോദ് കുമാർ, യൂത്ത് വിങ്ങ് പ്രസിഡണ്ട് അഷ്റഫ് സിറ്റി ഫാൻസി, വനിതാ വിംഗ് പ്രസിഡണ്ട് മഹിത, ഗ്രാമ പഞ്ചായത്ത് മെമ്പർ എം.ബാബുമോൻ, ട്രഷറർ വിശ്വനാഥൻ നായർ എന്നിവർ സംസാരിച്ചു.