കുന്ദമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിലെ നിരവധി റോഡുകൾ വഴി നടക്കാൻ പോലും കഴിയാത്ത രീതിയിൽ പൊട്ടി പൊളിഞ്ഞിരിക്കുകയാണ് …സ്കൂൾ തുറക്കുന്ന സമയവും ,മഴക്കാലവും ,തിരഞ്ഞെടുപ്പും അടുത്ത് വരുന്ന സമയത്ത് ഈ റോഡുകൾക്ക് ശാപമോക്ഷം വന്നില്ലെങ്കിൽ നിരവധി അപകടങ്ങൾ പതിയിരിക്കുന്നു ….വാർഡ് മെമ്പർ മാർ ഇതിലേക്ക് ഫണ്ടുകൾ മാറ്റിവെക്കുകയും നിരവധി റോഡുകൾക്ക് എഗ്രിമെന്റ് വരെ വെക്കുകയും ചെയ്തു എങ്കിലുംകരാർ എടുത്ത കരാറുകാർ വർക്ക് തുടങ്ങാതെ വൈകിപ്പിക്കുകയാണ് എന്നാണ് അന്വേഷണത്തിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് ഇത് കാരണം നിരവധി നഷ്ട്ടം പഞ്ചായത്തിന് വരുന്നുണ്ട് എന്നും മനസ്സിലാക്കുന്നു ആയതിനാൽ കരാറുകാറുടെ യോഗം അടിയന്തിരമായി വിളിച്ച് ചേർത്ത് ഉടൻ പണി തുടങ്ങാൻ ആവിശ്യപെടുക ഇല്ലങ്കിലും ഇത്തരം കരാറുകാരെ കരിപട്ടികയിൽ ഉൾപ്പെടുതാൻ സർക്കാറിന് ശുപാർശ നൽകാൻ പഞ്ചായത്ത് തയ്യാറാവാണം എന്ന് ആവിശ്യപെട്ട് കുന്നമംഗലം പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവന് നിവേദനം നൽകി ഭാരവാഹികളായസിദ്ധീഖ് തെക്കയിൽ ,കെ കെ ഷമീൽ ,റിഷാദ് കുന്നമംഗലം ,ശറഫുദീൻ ,മിറാസ് ,താജുദീൻ ,എന്നിവർ പങ്കെടുത്തു
ഗ്രാമപഞ്ചായത്ത് നൽകിയ ടെണ്ടർ എടുത്തകരാറുകാർ കോൺഗ്രീറ്റ് പ്രവൃത്തി മാത്രം ചെയ്യുകയും ടാറിംഗ് പ്രവൃത്തി ചെയ്യാതേ നീട്ടികൊണ്ടു പോകുന്നതായും യൂത്ത് ലീഗ് നേതാക്കളായ സിദ്ധീഖ് തെക്കയിലും കെ.കെ.ഷമീലും ആരോപിച്ചു ഈ രീതി ഒരിക്കലും അംഗീകരിക്കാൻ സാധിക്കില്ലെന്നും ടെണ്ടർ ഉറപ്പിച്ച് എഗ്രിമെൻ്റ് വെച്ച കരാറുകാർ സംഭവത്തിൽ പുനർചിന്തനം നടത്താത്ത പക്ഷം ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും ഇരുവരും പറഞ്ഞു .സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വേണ്ട നടപടി സ്വീകരിക്കുമെന്ന് പ്രസിഡണ്ട് നേതാക്കൾക്ക് ഉറപ്പ് നൽകി