കോഴിക്കോട്:ഫാം വില വർധന നിയന്ത്രിക്കാൻ നടപടിയെടുക്കാത്ത അധികൃതരുടെ നടപടിയിൽ പ്രതിഷേധിച്ച് ചിക്കൻ വ്യാപാരികൾ കടകളടച്ചു പ്രതിഷേധിക്കുന്നു. വർധിച്ച വിലക്കെത്തുന്ന ചിക്കൻ അതുപ്രകാരം വിൽക്കാൻ വ്യാപാരികൾ നിർബന്ധിതരാവുകയാണ്. എന്നാൽ ചിക്കൻ വ്യാപാരികളെ വില കുറച്ച് വിൽക്കാൻ അധികൃതർ നിർബന്ധിക്കുകയാണ്. ഫാം വില കുത്തനെ വർധിപ്പിക്കുന്നതിനെതിരെ ഒരു നടപടിയും അധികൃതർ സ്വീകരിക്കുന്നുമില്ലെന്ന് കേരള സംസ്ഥാന ചിക്കൻ വ്യാപാരി സമിതി കുന്ദമംഗലം മേഖലാ പ്രസിഡണ്ട് ഇ.പി. ലിയാഖത്ത് അലി പറഞ്ഞു.