കുന്ദമംഗലം: കോവിഡ് കാലത്ത് ക്യാൻസർ രോഗികൾക്കും വൃക്ക രോഗികൾക്കും അവർ കഴിക്കുന്ന മരുന്നുകൾ സൗജന്യമായി കുന്ദമംഗലം കുടുംബാരോഗ്യ കേന്ദ്രം വഴി നൽകുവാൻ കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. പഞ്ചായത്ത് അംഗങ്ങളുടെ സാക്ഷ്യപത്രവും മരുന്നിൻ്റെ കുറിപ്പടിയുമായി കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടറെ കണ്ടാൽ മരുന്നു ലഭിക്കുമെന്ന് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവനും വൈ: പ്രസിഡണ്ട് കെ.പി കോയയും അറിയിച്ചു.