കോഴിക്കോട്:സർക്കാർ മെഡിക്കൽ കോളജുകളിലും മറ്റും കോവിഡ് 19 ന്റെ കാരണം പറഞ്ഞ് സാധാരണ മറ്റ് രോഗികളുടെ ചികിത്സകൾ നിഷേധിക്കുന്നതായി വലിയ തോതിലുള്ള പരാതിയാണ് വന്നു കൊണ്ടിരിക്കുന്നത്.
കേൻസർ രോഗികൾക്കുള്ള കീമോതെറാപ്പിയും കിഡ്നി രോഗികളുടെ ഡയാലിസിസും മറ്റ് അടിയന്തിര ശസ്ത്രക്രിയകളുമെല്ലാം ആകെ മുടങ്ങിയ അവസ്ഥയാണ്. ഓർത്തോ ശസ്ത്രക്രിയകളടക്കം നടക്കുന്നില്ല എന്നത് ഗൗരവകരമാണ്.
സർക്കാറിക്കാര്യത്തിൽ അടിയന്തിരമായിടപെട്ട് ഇതിൽ ഒരു പരിഹാരമുണ്ടാക്കണമെന്ന് അഭ്യർത്ഥിക്കുന്നു. ഡോക്ടർമാരുടെയും മറ്റും കുറ്റകരമായ മുഖംതിരിക്കലാണിക്കാര്യത്തിൽ നടക്കുന്നത്. ഇതനുവദിച്ചു കൂടാ.
എല്ലാവർക്കും സ്വകാര്യ ആശുപത്രികളെ സമീപിക്കാനുള്ള അവസ്ഥയില്ല എന്ന സത്യം മനസിലാക്കി എത്രയും പെട്ടെന്ന് ഇടപെടലുകൾ പ്രതീക്ഷിക്കുന്നു.