കുന്ദമംഗലം:ഇങ്ങനെയായിരിക്കണം വാർഡ് മെമ്പർ പ്രത്യാകിച്ചുംഒരു വനിതാ മെമ്പർ വാർഡിൽ എപ്പോഴും ഏതുസമയത്തും എന്ത്പ്രയാസത്തിലുംപ്രതിസന്ധിഘട്ടത്തിലും ഓടിയെത്തുന്ന കുന്ദമംഗലം ഗ്രാമപഞ്ചായത്ത് ഏഴാം വാർഡ് മെമ്പർ ടികെ സൗദ ഈ കൊറോണ വൈറസ് എന്നാ മഹാമാരി ലോകമാകെ പടർന്നു പിടിക്കുന്ന ഘട്ടത്തിൽ തൻറെ വാർഡിൽ കഷ്ടത അനുഭവിക്കുന്ന പട്ടിണിപ്പാവങ്ങൾക്ക് കുടുംബങ്ങൾക്ക് ആശ്വാസമായി ഭക്ഷണസാധനങ്ങൾ അടങ്ങിയ കിറ്റുമായി സൗദയെത്തിയത് . പഞ്ചസാര ,ചായപ്പൊടി, പരിപ്പ് ,ചെറുപയർ, മഞ്ഞൾപൊടി, മുളകുപൊടി , തുടങ്ങിയവക്ക് പുറമേ പച്ചക്കറി കിറ്റുംഓരോ വീടുകളിലേക്കും എത്തിച്ചു കൊടുത്തുകൊണ്ട് മാതൃക കാട്ടുകയാണ് ഈ ജനകീയ വനിതാ മെമ്പർ .ഇതിനായി തൻറെ സുമനസ്സുകളുടെ സഹായങ്ങൾ ഉപയോഗപ്പെടുത്തി വളരെ സന്തോഷത്തോടെ ഓരോ വീടുകളിലും കിറ്റുകൾ എത്തിച്ചു കൊടുക്കുമ്പോൾ വാർഡിലെ കുടുംബങ്ങൾ ഇരുകൈകളും നീട്ടി കിറ്റുകൾസ്വീകരിച്ചു .തൻ്റെവാർഡിൽ വികസനത്തിന് കാണിച്ച ആത്മാർത്ഥത ഈ പ്രതിസന്ധിഘട്ടത്തിലും കാരുണ്യ പ്രവർത്തനത്തിനും നേതൃത്വം കൊടുത്തു എന്നതിൽ നാട്ടിലെ ജനങ്ങൾക്ക് വളരെ സന്തോഷവും ആശ്വാസവുമായി പി പി ആലി , ഒ.സലിം.,.നജീബ് പി ,. എപി സഫിയ . പി പി ഇസ്മായിൽ , .ജുനൈദ് , മിറാസ്.റിയാസ് ജനാർദ്ദനൻ .സജിൽ, കബീർ മോളി സ്ഥാൻ, .അശ്റഫ് പി കെ., ജസീൽ, ജുനൈസ് സജീർ ,ബാസിത്ത്, ആഷിഖ്, ഫൈറൂസ് അസ് ലം, കോയോട്ടി തുടങ്ങിയവർ നേതൃത്വം നൽകി. നേരത്തെ ഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം.ബാബു മോനും സമാന രീതിയിൽ വാർഡിലെ വീടുകളിൽ കിറ്റുകൾ എത്തിച്ചു നൽകിയിരുന്നു വരും ദിവസങ്ങളിൽ മറ്റ് മെമ്പർമാരും അവരുടെ വാർഡുകളിൽ ഇത്തരത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിനാവശ്യമായ ഒരുക്കങ്ങൾ നടത്തുന്നതായാണ് വിവരം