കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെ ആനപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സ പുനരാരംഭിക്കണമെന്ന് കുന്ദമംഗലം മണ്ടലം മുസ്ലിം ലീഗ് ജനറല്‍ സിക്രട്ടറിഖാലിദ്കിളിമുണ്ട ആവശ്യപെട്ടു
ആനപ്പാറ ആശുപത്രിയിൽ കിടത്തി ചികിത്സ നിലച്ചിട്ട് നിരവധി വർഷങ്ങളായി. സംസ്ഥാനം ഇരു മുന്നണികൾ മാറി മാറി ഭരിച്ചിട്ടും കുന്ദമംഗലത്തേയും പരിസര പ്രദേശങ്ങളിലേയും ജനങ്ങളുടെ ‘കിടത്തി ചികിത്സ പുനരാരംഭിക്കുക എന്ന ആവശ്യത്തിന് പരിഹാരമുണ്ടായിട്ടില്ല. ആനപ്പാറ ആശുപത്രിൽ കിടത്തി ചികിത്സക്കാവശ്യമായ മുഴുവൻ ഭൗതിക സാഹചര്യവും കുന്ദമംഗലം ഗ്രാമ പഞ്ചായത്തും, സ്ഥലം എം.എൽ.എ.യും ബന്ധപ്പെട്ട ഏജൻസികളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ടു്. എന്നിട്ടും ഇവിടെ കിടത്തി. ചികിത്സ ആരംഭിക്കുന്നതിന് ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു് നിന്ന് ഉണ്ടായിട്ടില്ല. ഈ ആവശ്യമുന്നയിച്ച് വിവിധ സംഘട നകൾ നടത്തിയ പ്രതിഷേധ സമരങ്ങളൊന്നും അധികാരികൾ ഇതുവരേയും മുഖവിലക്കെടുത്തിട്ടില്ല. ആനപ്പാറ ആശുപത്രിയിൽ ഗ്രാമപഞ്ചായത്ത് നിയമിച്ച ഒരു ഡോക്ടർ ഉൾപ്പെ ടെ നാലു ഡോക്ടർമാരും മൂന്ന് സ്റ്റാഫ് നഴ്സും നിലവിലുണ്ടു്.മെഡിക്കൽ കോളേജിൽ നിന്നും സിക്രട്ടറിരണ്ടു് ഹൌസ് സർജന്മാരെ കൂടി ഇവിടേക്ക് നിയോഗിക്കാവുന്നതാണ്.മെഡിക്കൽ കോളേജ് കൊറോണ കേസ്സുകൾ മാത്രം ചികിത്സിക്കുന്ന ഈ സന്ദർഭത്തിൽ, ഇവിടെ കിടത്തി ചികിത്സ ആരംഭിക്കുന്നത് കുന്ദമംഗലത്തേയും പരിസര പഞ്ചായത്തുകളിലേയും രോഗികൾക്കു് ഏറെ ആശ്വാസമാകും. കുന്ദമംഗലം നിയോജക മണ്ഡലത്തിലെ ഒളവണ്ണ പഞ്ചായത്തിൽ സർക്കാർ ആശുപത്രിയിൽ കിടത്തി ചികിത്സ ആരംഭിക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണ്. അതോടൊപ്പം കുന്ദമംഗലം സർക്കാർ ആശുപത്രിയിൽ മുടങ്ങി പോയ കിടത്തി ചികിത്സ
പുനരാരംഭിക്കുന്നതിനുള്ള അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ആരോഗ്യ വകുപ്പു് മന്ത്രിയോടും കേരള സർക്കാരിനോടും കുന്ദമംഗലം നിയോജക മണ്ഡലംമുസ്ലിം ലീഗ് കമ്മറ്റിസിക്രട്ടറി ആവശ്യപെട്ടു .