കുന്ദമംഗലം: ഗ്രാമപഞ്ചായത്തിലെഇരുപത്തിമൂന്നാം വാർഡ് മെമ്പർ എം.ബാബുമോൻ തൻ്റെ വാർഡിലെ വോട്ടർമാർക്കൊപ്പം ചേർന്ന് അവർക്കാവശ്യമായ സഹായങ്ങൾ ചെയ്ത് വ്യത്യസ്ഥനായി
നാടിനെ ദുരിതത്തിന്റെ ആഴക്കടലിലേക്ക് പറഞ്ഞയച്ചാണ് കൊറോണ താണ്ഡവമാടുന്നത്.ഇതിൽ നിന്നു കര കയറാൻ എത്ര സമയമെടുക്കും എന്ന ചോദ്യത്തിന് കൃത്യമായ ഉത്തരം നൽകാൻ ആർക്കും കഴിയുന്നില്ല. ഈ ആപൽഘട്ടത്തിൽ നാട്ടുകാരുടെ കൂടെ നിൽക്കുക എന്നതാണ് ഒരു പൊതു പ്രവർത്തകന്റെ വലിയ ഉത്തരവാദിത്വം. അത് നിർവ്വഹിക്കുന്നതിൽ കുന്ദമംഗലം പഞ്ചായത്തിലെ ഇരുപത്തിമൂന്നാം വാർഡ് മെമ്പർ ബാബുമോൻ വേറിട്ട് നിൽക്കുന്നു. തന്റെ വാർഡിലെ മുന്നൂറോളം കുടുംബങ്ങൾക്ക് പഞ്ചസാരയും, ചായയും, പരിപ്പും, ഉള്ളിയും ഉൾപ്പെടെ അവശ്യസാധനങ്ങളടങ്ങിയ കിറ്റുകൾ നൽകി.തന്റെ വിശാല സൗഹൃദ ബന്ധത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തിയാണ് ബാബുമോൻ ഇത് നടപ്പിൽ വരുത്തിയത്.തന്റെ വാർഡിലെ ഒരാൾ പോലും ഭക്ഷ്യ സാധനങ്ങൾ കിട്ടാതെ വിശപ്പിന്റെ വേദന അനുഭവിക്കരുതെന്ന വലിയ കാഴ്ച്ചപാടാണ് ഈ ജനകീയ മെമ്പർക്കുള്ളത്. തുടക്കം മുതൽ വികസനത്തിന്റെ പുതിയ ചരിതങ്ങൾ തീർത്ത പ്രിയമെമ്പറുടെ ഈ കാരുണ്യ കയ്യൊപ്പിനെ സ്നേഹത്തിന്റെ കണ്ണുനീർ കൊണ്ട് വരവേൽക്കുകയാണ് നാട്ടുകാർ.
മുന്നൂറോളം കുടുംബങ്ങൾക്കുള്ള കിറ്റ് വിതരണത്തിന് ഒ ഹുസൈൻ, കെ കെ ഷമീൽ, കോണിക്കൽ സുബ്രമണ്യൻ, ടി പി നിധീഷ്, സിജിത്ത് കുട്ടാണി, അർഷാദ് പി, ആക്കിൽ വിജയൻ ഷിബു കാറ്റുവരപ്പറ്റ, അനീഷ് കൊരങ്ങാണ്ടി, മുരളീധരൻ, ബിജു കീപ്പോട്ടിൽ, ജസ്ലിൻ (മാളു), അൽത്താഫ് പാച്ചോലക്കൽ നേതൃത്വം നൽകി.