കുന്ദമംഗലം: ദേശീയപാത യോരത്തെകാരന്തൂർ എം.എൻ പണിക്കർ വൈദ്യശാലയുടെ കിണറിൽ മാലിന്യം കൊണ്ട് തള്ളി കിണർ മലിന സമാക്കിയതായി പരാതി കിണറിൽ നിന്നും ദുർഗന്ധം വന്നതിനെ തുടർന്ന് പരിസരത്തെ വീട്ടുകാർ അറിയീച്ചതിനെ തുടർന്ന് പ്രദേശത്തെ നെസ്റ്റ് റസിഡൻസ് ഭാരവാഹികൾ സ്ഥലം സന്ദർശിച്ചു വൈദ്യശാല ദീർഘകാലമായി അടച്ചിട്ടതിനാൽ നല്ല വെള്ളമുള്ള കിണറും പരിസരവും സാമൂഹ്യ വിരുദ്ധർ മാലിന്യം തള്ളാൻ ഉപയോഗപെടുത്തുകയായിരുന്നു വേണം കരുതാൻ പണ്ടുകാലത്ത് വാഹനങ്ങൾ ഇല്ലാതേ ആളുകൾ കാൽനടയായ് നടന്നു പോകുമ്പോൾ ഈ കിണറിൽ നിന്നും വെള്ളം കോരി പാർന്നു നൽകുന്ന തണ്ണീർ പന്തലും ഇന്നും സമീപത്ത് ചരിത്രം പറഞ്ഞ് നിൽക്കുന്നതും കാണാം ഈ ഭാഗത്ത് സി.സി.ടി.വി അടക്കമുള്ള കാര്യങ്ങൾ ചെയ്യുന്നതിനായി വാർഡ് മെമ്പ റോടുംഗ്രാമപഞ്ചായത്തിനോടും ആവശ്യപെടുമെന്ന് സ്ഥലം സന്ദർശിച്ച റസിഡൻസ് ഭാരവാഹികളായ കുറ്റിക്കാട്ടിൽ ദാമോദരൻ, എം.കെ.ബാബു, ഹബീബ് കാരന്തൂർ എന്നിവർ അറിയിച്ചു