വൈകിയാണങ്കിലും തീരുമാനം വന്നിരിക്കുന്നു. മഹാമാരിയെ തടയാൻ ലോകം ഒന്നടങ്കം അകലം പാലിക്കാൻ ശ്രമിക്കുമ്പോൾ ബിവറേജ് കൾക്ക് മുമ്പിലെ ആൾ തിരക്ക് ഭയാനകമായിരുന്നു. ജനങ്ങളുടെയും പ്രതിപക്ഷ കക്ഷികളുടെയും ആവശ്യത്തിന് മുമ്പിൽ മുഖം തിരിഞ്ഞ് നിന്ന സർക്കാർ ഏറെ വൈകിയാണങ്കിലും ഉചിതമായ തീരുമാനം കൈ കൊണ്ടിരിക്കുന്നു.
ആപത്ഘട്ടങ്ങളിൽ എങ്കിലും ദുർവാശി ഒഴിവാക്കി ജനകീയ താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ സർക്കാറുകൾക്കാവണം
സംസ്ഥാനത്തെ ബവ്റിജസ് ഒൗട്ലെറ്റുകള്‍ ഇന്നുമുതല്‍ തുറക്കില്ല. വില്പന ശാലകള്‍ തുറക്കേണ്ടതില്ലെന്ന് മാനേജര്‍മാരെ അറിയിച്ചു. എന്നുവരെ അടച്ചിടണമെന്ന് മന്ത്രിസഭായോഗം തീരുമാനിക്കും.
അതേസമയം, സംസ്ഥാനത്ത് എല്ലായിടത്തും പൊലീസിന്റെ കര്‍ശനപരിശോധന. അനാവശ്യമായി പുറത്തിറങ്ങിയവര്‍ തിരിച്ചുപോയില്ലെങ്കില്‍ കേസെടുക്കും. കാസര്‍കോട്ട് പ്രധാന നിരത്തുകളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചു.
സ്വകാര്യവാഹനങ്ങളില്‍ ഒട്ടേറെ യാത്രക്കാര്‍ റോഡിലിറങ്ങി എന്നതായിരുന്നു ഇന്നലെ കേരളം നേരിട്ട പ്രധാന പ്രതിസന്ധി. സമ്പൂര്‍ണ ലോക് ഡൗണ്‍ പ്രഖ്യാപിച്ച് കേന്ദ്രം പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങളില്‍ സ്വകാര്യവാഹനങ്ങളിലെ യാത്ര അനുവദിക്കുന്നില്ല.
അതിനാല്‍ ഇന്ന് അനാവശ്യയാത്രകള്‍ പൂര്‍ണമായും തടഞ്ഞേക്കും. ഇതിനായി രാവിലെ മുതല്‍ റോഡില്‍ പരിശോധന നടത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. സൂപ്പര്‍മാര്‍ക്കറ്റുകളടക്കം അവശ്യവിഭാഗങ്ങളില്‍ പെടുന്ന വ്യാപാരസ്ഥാപനങ്ങളില്‍ അഞ്ചിലധികം ആളുകള്‍ കൂട്ടം കൂടുന്നതിനെയും ഇന്ന് കര്‍ശനമായി നേരിട്ടേക്കും.