കുന്ദമംഗലം : രാജ്യം കൊറോണ ഭീതിയിൽ വിറങ്ങലിച്ചു നിൽക്കുമ്പോൾ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്ന് രൂപ വീതം കൂട്ടിയ കേന്ദ്ര സർക്കാർ നടപടി ജനദ്രോഹമാണെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി അഭിപ്രായപ്പെട്ടു. ക്രൂഡ് ഓയിൽ വില അനുദിനം കുറഞ്ഞിട്ടും എണ്ണക്കമ്പനികൾ വില കുറക്കാൻ തയ്യാറായില്ല. അതിനിടെ വിലകുറവിന്റെ ആശ്വാസം ജനങ്ങൾക്ക് നൽകാതെ കൊള്ളായടിക്കുകയാണ് കേന്ദ്ര സർക്കാർ.
പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി സലീം മേലേടത്ത്,ഇ.പി. അൻവർ സാദത്ത്, ഇൻസാഫ് പതിമംഗലം, പി.എം. ശരീഫുദ്ധീൻ, തൗഹീദ അൻവർ, സി.പി. സുമയ്യ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.