കുന്ദമംഗലം: സുരക്ഷിത ഭവനം കൃഷി സൗഹൃദ ഭവനം, ഗെയിംസ് പാർക്ക്, ദുരന്ത നിവാരണ ആസൂത്രണം, ഭിന്നശേഷി_വയോജന പദ്ധതികൾക്ക് മുൻഗണന നൽകി കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന് 36.4 കോടി രൂപയുടെ ബഡ്ജറ്റ്. പ്രസിഡണ്ട് ലീന വാസുദേവന്റെ അധ്യക്ഷതയിൽ ധനകാര്യ സ്ഥിരം സമിതി അധ്യക്ഷൻ കൂടിയായ വൈസ് പ്രസിഡണ്ട് കെ.പി.കോയ ബഡ്ജറ്റ് അവതരിപ്പിച്ചു. ഗ്രാമ പഞ്ചായത്തിന്റെ സമഗ്രമായ വളർച്ച ലക്ഷ്യം വെച്ച് 363951000 കോടി രൂപ വരവും 344199080 കോടി രൂപ ചെലവും 19751920 കോടി രൂപ മിച്ചവും വരുന്ന ബഡ്ജറ്റാണ് ഭരണസമിതി മുമ്പാകെ അംഗീകാരത്തിനായി സമർപ്പിച്ചത്.
> സുരക്ഷിത ഭവനമൊരുക്കു ന്നതിനായി പൊതു വിഭാഗത്തിനും പട്ടികജാതി വിഭാഗത്തിനും കൂടി 1 കോടി 38 ലക്ഷം രൂപ വകയിരുത്തിയ ട്ടുണ്ട്. ഇതു കുടാതെ ലൈഫ് പദ്ധതിക്കായി ജനറൽ വിഭാഗത്തിൽ 46.5 ലക്ഷവും പട്ടികജാതി വിഭാഗക്കാർക്കായി 23. 31 ലക്ഷവും നീക്കി വെച്ചു. ചെത്തുകടവിൽ നിർമ്മിക്കുന്ന ഗെയിംസ് പാർക്കിന് അനുബന്ധ സ്ഥലമെടുപ്പിന് 30 ലക്ഷം, പൂരക പോഷകാഹാര പദ്ധതികൾക്ക് 10 ലക്ഷം, വൃദ്ധർക്കും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കും 18 ലക്ഷം, വനിതാ വികസന പദ്ധതികൾക്ക് 34 ലക്ഷം, ഭിന്നശേഷി പദ്ധതികൾക്കായി 18 ലക്ഷം, ഭിന്നശേഷിക്കാർക്കുള്ള സ്കോളർഷിപ്പിന് 20 ലക്ഷം ഗ്രാമപഞ്ചയത്തിലെ ഏക സർക്കാർ വിദ്യാലയമായ പടനിലം ജി.എൽ.പി.സ്കൂളിലെ പ്രഭാത ഭക്ഷണ പരിപാടിക്ക് 1 ലക്ഷം, ഗാന്ധി സ്ക്വയർ നിർമ്മാണത്തിന് 1.5 ലക്ഷം പഞ്ചായത്തിലെ മുഴുവൻ എൽ പി വിഭാഗം വിദ്യാർത്ഥികൾക്കും ഗ്ലാസും പ്ളെയിറ്റും നൽകാൻ 3 ലക്ഷം, LP സ്കൂളുകൾക്ക് വ്യായാമോപകര ങ്ങൾ നൽകാൻ 3.6 ലക്ഷം , ജപ്പാൻ കുടിവെളള പദ്ധതി സമ്പൂർണ്ണമാക്കൽ 5 ലക്ഷം എന്നിങ്ങനെ ബജറ്റിൽ വകയിരുത്തി. ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കും മുന്നൊരുക്കങ്ങൾക്കും 16 ലക്ഷം രൂപയാണ് നീക്കി വെച്ചത്
ഗ്രാമ പഞ്ചായത്തിലെ നിലവിലുള്ള 23 വാർഡുകളിലും വെളിച്ചം പകരാൻ ഗ്രാമ ദീപം എന്ന പുതിയ പദ്ധതിക്കായി 23 ലക്ഷം രൂപയും ഹൈമാസ്റ്റ് ലൈറ്റ് അറ്റകുറ്റ പണികൾക്കായി 4 ലക്ഷം രൂപയും അനുവദിച്ചു. റോഡുകളുടെ മെയിന്റനൻസ് പദ്ധതികൾക്ക് 1 കോടി രൂപയും മറ്റ് റോഡ് പ്രവർത്തനങ്ങൾക്ക് 1 കോടി 50 ലക്ഷവും ബജറ്റിൽ വകയിരുത്തിയിട്ടുണ്ട്.
പട്ടികജാതി വിഭാഗക്കാരുടെ ഭവനങ്ങൾ വാസ യോഗ്യമാക്കുന്നതിന് 69 ലക്ഷവും വിവാഹ ധനസഹായത്തിനായി 750000 രൂപയും ലാപ്ടോപ്പ് നൽകുന്നതിനായി 16 .1 ലക്ഷം രൂപയും മെറിറ്റോറിയസ് സ്കോളർഷിപ്പിനായി 10 ലക്ഷം രൂപയും കുടിവെള്ള പദ്ധതികൾക്ക് കണക്ഷൻ നൽകാൻ 7.5 ലക്ഷം രൂപയും എൽ.പി. യു.പി.വിദ്യാർത്ഥികൾക്ക് ഫർണ്ണിച്ചർ നൽകാൻ 5 ലക്ഷം രൂപയും വകയിരുത്തിയിട്ടുണ്ട്.
സാഗി പഞ്ചായത്തായി എം കെ. രാഘവൻ എം പി. ദത്തെടുത്ത കുന്ദമംഗലത്ത് തൊഴിലുറപ്പ് പദ്ധതിക്ക് 12 കോടിയും എം എൽ എ ഫണ്ട് 2 കോടിയും പ്രതീക്ഷിക്കുന്നു.