കുന്ദമംഗലം പൗരത്വ നിയമ ഭേദഗതിക്കെതിരെ സമരം ചെയ്യുന്നവരെ അക്രമത്തിലൂടെ അടിച്ചമർത്തി പിന്തിരിപ്പിക്കാനുള്ള ശ്രമം വിലപ്പോവില്ലന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ പറഞ്ഞു. മേഖല മഹല്ല് കോഡിനേഷൻ കമ്മറ്റി കുന്ദമംഗലത്ത് സംഘടിപ്പിച്ച സിറ്റിസൺസ് അസംബ്ലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പൗരത്വ നിയമം കാരണം ലോക രാഷ്ട്രങ്ങൾക്കിടയിൽ ഇന്ത്യക്കുണ്ടായിരുന്ന മതിപ്പ് കുറഞ്ഞ് വരികയാണ്. തുല്യാവകാശവും സമത്വവും ഉറപ്പുനൽകുന്ന ഭരണഘടനയുടെ ആത്മാവിനെ തകർക്കുന്ന നിയമമാണ് ഇത്. രാജ്യ തലസ്ഥാനത്ത് വർധിച്ചു വരുന്ന അക്രമങ്ങൾ തടയിടാൻ സർക്കാർ ആവിശ്യമായ നടപടികൾ ഉടനെ സ്വീകരിക്കണം: കാന്തപുരം പറഞ്ഞു. കേരളത്തിൽ ആരംഭിച്ച സെൻസസിൽ എൻ ആർസിക്ക് അനുകൂല മായ ചോദ്യ വലിയുണ്ടങ്കിൽ അത് ഉടനെ മാറ്റുവാൻ കേരള സർക്കാൻ തയ്യാറാവണമെന്നും കാന്തപുരം ആവശ്യപ്പെട്ടു സൈനുദ്ധീൻ നിസാമി അധ്യക്ഷത വഹിച്ചു കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ ഉദ്ഘാടനം ചെയ്തുതു, മുക്കം ഉമർ ഫൈസി മുഖ്യ പ്രഭാഷണം നടത്തി, പിടിഎ റഹിം എം എൽ എ, മുൻ എംഎൽഎ യു സി രാമൻ, ഡി വൈ എഫ് ഐ സംസ്ഥാന ട്രഷർ എസ് കെ അജിഷ്, കെ.പി.സി സി സി സിക്രട്ടറി അഡ്വ പി എം നിയാസ്, സി.പി ഐ ജില്ലാ സികട്ടറി ടി.വി ബാലൻ, ഫോർവേഡ് ബ്ലോക്ക് ജില്ലാ സി ക്രട്ടറി അഷ്റഫ് കായക്കൽ, എൻ സി പി സംസ്ഥാന കമ്മറ്റി അംഗം അഡ്വ. ചാത്തുക്കുട്ടി, ഡി സി സി സിക്രട്ടറിമാരായ വിനോദ് പടനിലം, ഇടക്കു നി അബ്ദുറഹിമാൻ, മുൻ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളി മുണ്ട, ഒ ഉസൈൻ, നെല്ലൂ ളി ബാബു, എം.കെ സഫീർ, എ അലവി, ബീരാൻ ഹാജി, ഹംസ ഹാജി പെരിങ്ങൊളം ,സി അബ്ദുൽ ഗഫൂർ, പി ഷൗക്കത്തലി, അഡ്വ ഷമീർ പ്രസം’ഗിച്ചു, മുഹമ്മദ് തടത്തിൽ പ്രതിഞ്ജ ചൊല്ലി കൊടുത്തു.