കുന്ദമംഗലം: ഗ്രാമപ്പഞ്ചായത്തുകൾക്ക് തനത് വരുമാനം വികസന പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ കഴിയണമെന്ന് പി.ടി.എ. റഹീം എം എൽ എ പറഞ്ഞു . കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം . ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീന വാസുദേവൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് കെ.പി. കോയ, സ്ഥിരം സമിതി അധ്യക്ഷരായ ആസിഫ റഷീദ്, ടി.കെ .ഹിതേഷ് കുമാർ , അസ് ബിജ സക്കീർ ഹുസൈൻ, അസി. സെക്രട്ടറി രാജേഷ്, പഞ്ചായത്ത്ആസൂത്രണ സമിതി ഉപാധ്യക്ഷൻ എ.ഹരിദാസൻ, കെ.ഷീബ പ്രസംഗിച്ചു.