കുന്ദമംഗലം: ദേശീയപാതപടനിലത്ത് ബുള്ളറ്റിലെത്തി ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി പണം കവര്‍ന്ന കേസ്സിൽ ഒരാൾ അറസ്റ്റിൽ. ഇയ്യാട് ചമ്മിൽ ആലിയുടെ മകൻ ദിൽജിലിനെയാണ് കുന്ദമംഗലം പോലീസ് സബ് ഇൻസ്പെക്ടർ സുരേഷ് അറസ്റ്റ് ചെയ്തത്. ഇക്കയിഞ്ഞ ദിവസംകൊടുവള്ളി കച്ചേരിമുക്ക് സ്വദേശി റാഷിദിനെയാണ് ബുള്ളറ്റിലെത്തിയ ദിൽജിലും മറ്റൊരാളും ചേർന്ന് പടനിലത്ത് വെച്ച്ആക്രമിച്ച് പണംകവര്‍ച്ച ചെയ്തത്. സമീപത്തെ എക്സോർസാനിറ്ററി കടയിലെസിസിടിവി കാമറയില്‍ പടിഞ്ഞ ദൃശ്യങ്ങളില്‍ നിന്ന് പ്രതികളെ പോലീസ് തിരിച്ചറിഞ്ഞിരുന്നു. തുടർന്ന് ദിൽജിലിനെ ചോദ്യം ചെയ്യാനാണെന്ന വ്യാജേന സറ്റേഷനിൽ വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. കൂടെയുണ്ടായിരുന്ന ആളെ കുറിച്ച് പ്രതി പോലീസിന് വ്യക്തമായ സൂചന നൽകിയിട്ടുണ്ട്. ഇയാൾക്കായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ ഉടൻ കോടതിയിൽ ഹാജരാക്കും
വെള്ളിയാഴ്ച വൈകിട്ട് ദേശീയ പാതയില്‍ വെണ്ണക്കാടിനും പടനിലത്തിനും ഇടയിലാണ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തി കവര്‍ച്ച നടത്തിയത്. കൊടുവള്ളിയില്‍ സഹോദരന്‍റെ ഉടമസ്ഥതയിലുള്ള മില്ലില്‍ നിന്നും ഒന്നേകാല്‍ ലക്ഷത്തോളം രൂപയുമായി പടനിലത്തേക്ക് പോവുകയായിരുന്ന കിഴക്കോത്ത് കച്ചേരിമുക്ക് തോട്ടുമൂലയില്‍ റാഷിദിന്‍റെ സ്‌കൂട്ടറിനെ പിന്തുടര്‍ന്ന് വന്ന ബുള്ളറ്റ് ഇടിപ്പിക്കുകയായിരുന്നു. സ്‌കൂട്ടര്‍ മറിയുന്നതിനിടയില്‍ റാഷിദിന്‍റെ കഴുത്തിലുണ്ടായിരുന്ന ബാഗ് ബുള്ളറ്റിന്‍റെ പിന്നിലുണ്ടായിരുന്നയാള്‍ പിടിച്ചു പറിച്ചു.റാഷിദ് കൈ കാലുകള്‍ക്ക് നിസാര പരുക്കുകളോടെ രക്ഷപ്പെട്ടു. കുന്ദമംഗലം പോലീസ് പരിധിയിലെ റോഡരികിലെ പ്രധാന സ്ഥാപനങ്ങളിലെല്ലാം കുന്ദമംഗലം പോലീസിന്റെ നിർദേദശ പ്രകാരം സി.സി.ടി.വി ക്യാമറകൾ സ്ഥാപിച്ചത് ഇത്തരം കേസുകൾ വേഗത്തിൽ കണ്ടു പിടിക്കാൻ സഹായകമായി