കുന്ദമംഗലം: കേന്ദ്രസര്‍ക്കാറിന്റെ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുസ്ലിം ലീഗ് ടൗൺ കമ്മറ്റി സംഘടിപ്പിച്ച ഉപവാസം ജില്ല പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല ഉദ്ഘാടനം ചെയ്തു. സി.എച്ച് സെന്റർസിക്രട്ടറി അരിയിൽ മൊയ്തീൻ ഹാജി അധ്യക്ഷത വഹിച്ചു. എന്‍. സദക്കത്തുള്ള, എം.കെ മുഹമ്മദ്, എം.വി ബൈജു, എന്‍.എം യൂസഫ്, എന്നിവരാണ് ഉപവാസമിരിന്നത്. മുൻ എംഎൽഎയു.സി രാമൻ, യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ്, യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ധനീഷ് ലാല്‍, യൂത്ത് ലീഗ് സംസ്ഥന സെക്രട്ടറി ആഷിഖ് ചെലവൂര്‍, വനിത ലീഗ് സെക്രട്ടറി ഷറഫുന്നീസ ടീച്ചര്‍, ശ്യാം സുന്ദര്‍, ദളിത് ലീഗ് ജില്ല സെക്രട്ടറി ഇ.പി ബാബു, ഡിസിസി ജനറൽ സെക്രട്ടറി ദിനേഷ് പെരുമണ്ണ, മണ്ഡലം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, പ്രസിഡണ്ട്മൂസ മൗലവി, ഒ. ഉസൈൻ, എ.അലവി,കെ.പി കോയ, അസ്ലം ചെറുവാടി, സൈനുദ്ദീൻ നിസാമി, ബാബ ജീറാനി, സഫീർ, ഐ. മുഹമ്മദ് കോയ എന്നിവര്‍ ഉപവാസത്തിന് ഐക്യദാര്‍ഡ്യമര്‍പ്പിച്ച് സംസാരിച്ചു. രാവിലെ 9 മണിക്ക് തുടങ്ങിയ ഉപവാസം രാത്രി 7 മണിയോടെ ദളിത് ലീഗ് സംസ്ഥാന പ്രസിഡണ്ട് യു.സി.രാമൻ നാരങ്ങനീര് നൽകി അവസാനിപ്പിച്ചു. മുസ്ലിം ലീഗ് ടൗൺ കമ്മറ്റി പ്രസിഡണ്ട് എം.കെ അമീൻ സ്വാഗതവും എം.കെ സഫീർ നന്ദിയും പറഞ്ഞു.