കുന്ദമംഗലം: ഇസ്ലാം മതവിശ്വാസികളെ പൗരത്വത്തിന്‍റെ പേരിൽ നാടുകടത്തി ഒരു ഭരണാധികാരിക്കും മുമ്പോട്ട് പോകാൻ സാധിക്കില്ലെന്ന് മലപ്പുറം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടും ദലിത് ലീഗ് സംസ്ഥാന സിക്രട്ടറിയുമായ എ.പി.ഉണ്ണികൃഷണൻ പറഞ്ഞു പൗരത്വബിൽ പിൻവലിക്കണമെന്നാവശ്യപെട്ടും രാജ്യത്ത് ന്യൂനപക്ഷ സമുദായങ്ങൾക്കെതിരെ നടക്കുന്ന അക്രമത്തിലും പ്രതിഷേധിച്ച് കാരന്തൂർ മുസ്ലീം ലീഗ് ടൗൺ കമ്മറ്റി സംഘടിപ്പിച്ച “തെരുവിൽ ഇരുത്തം” പ്രതിഷേധ സായാഹ്ന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ഉണ്ണികൃഷ്ണൻ ഹൈന്ദവ ആചാരങ്ങളിൽ ഇസ്ലാം മതവും ഉൾപെട്ടതിന് വാവര്പള്ളി തന്നെ മതിയെന്നും അദേദഹം പറഞ്ഞു ഭരണത്തിന്‍റെ ഹുങ്കിൽ മുസ്ലീംങ്ങളെ നാടുകടത്തുന്ന ഘട്ടം വരുമ്പോൾ മോദിയെയും അമിത്ഷായെയും കൊണ്ടേ പോകുമെന്നും പറഞ്ഞു. ബഷീർ മാസ്റ്റർ അധ്യക്ഷത വഹിച്ചു.
വെട്ടം ആലികോയ മുഖ്യ പ്രഭാഷണം നടത്തി. ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി പ്രാർത്ഥനക്ക് നേതൃത്വം നൽകിയു.സി.രാമൻ,ഖാലിദ് കിളിമുണ്ട,ഒ .ഉസ്സൈൻ,സി അബ്ദുൽ ഗഫൂർ, കണിയാറക്കൽ മൊയ്തീൻകോയ ,കെ.കെ.ഷമീൽ,വടുവപുറത്ത്ബീരാൻഹാജി, റിയാസ് പെരുമണ്ണ,സിദ്ധീഖ്തെക്കെയിൽ,വിനോദ്പടനിലം,അബ്ദുറഹിമാൻ എടക്കുനി,ഷൈജ വളപ്പിൽ, മാട്ടുമ്മൽഹുസ്സയിൻ ഹാജി,പിഹസ്സൻ ഹാജി,അൻഫാസ്.വി.കെ
ഹബീബ്കാരന്തൂർ,തടത്തിൽമുഹമ്മദ്മാസ്റ്റർ, വി.കെ.കുഞ്ഞാലി ഹാജി, പി.ടി.മുഹമ്മദ് ഹാജി, എം.ടി.മൊയ്തീൻകോയ, സാബിർ വി.കെ, അഹമ്മദ് സിയാദ്, താജുദ്ധീൻ എ.കെ., സറഫുഎരഞ്ഞോളി, വി.കെഅബുബക്കർഹാജി,ഹനീഫസഖാഫി, രാഘവൻ, ഖാദർ ചേറ്റൂൽ, വി.കെ.സാബിത്ത് ,ഷഹദ്.സി, തടത്തിൽ അബ്ദു, സുഹൈൽ ചക്കേരി തുടങ്ങിയവർ സംസാരിച്ചു
ജാഫർ, പി.വി.സ്വാഗതവും സി.ഉസ്മാൻ നന്ദിയും പറഞ്ഞു