കുന്ദമംഗലം: വിനോദയാത്രക്കിടെ വിഷവാതകം ശ്വസിച്ച് മരണപെട്ട കുന്ദമംഗലം താളിക്കുണ്ട് പുനത്തിൽ സോഫ്റ്റ് വെയർ എഞ്ചിനീയർ രഞ്ജിത്തിനും ഭാര്യ ഇന്ദു ലക്ഷ്മിക്കും മകൻ വൈഷ്ണുവിനും നാടിന്റെ കണ്ണുനീരിൽ കുതിർന്ന യാത്രാമൊഴി ഇന്നലെ ഉച്ചക്ക് 12 മണിയോടെ കരിപ്പൂർ എയർപോർട്ടിൽ എത്തിയ മൂവരുടെയും മൃദേഹങ്ങൾ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ച് നടപടികൾ പൂർത്തീകരിച്ച് ആദ്യം മൊകവൂരിലേക്ക് കൊണ്ടുപോയി പൊതുദർശനത്തിന് വെച്ച ശേഷം പോലീസ് അകമ്പടിയോടെ മൂന്ന് ആമ്പുലൻസുകളിലായി നാലു മണിയോടെ കുന്ദമംഗലം സാംസ്കാരിക നിലയത്തിനടുത്തുള്ള ബ്ലോക്ക് പഞ്ചായത്ത് സ്’റ്റേജിലേക്ക് എത്തുമ്പോൾ അവസാനമായി ഒരു നോക്ക് കാണാൻ നിരവധി പേരാണ് കാത്തിരുന്നത് പിന്നീട് സ്റ്റേജിനടുത്തായി ശേഖരിച്ചു വെച്ച പൂവ് ഇതളുകൾ വിതറി മൂന്ന് പേർക്കും അന്ത്യോപചാരം അർപ്പിച്ചു ചിലർ ആ കിടത്തം കണ്ട് വിങ്ങിപൊട്ടുന്നതും കാണാമായിരുന്നു അന്ത്യോപചാരം ഒരു മണിക്കൂർ നീണ്ട ശേഷം പിന്നീട് ആബുലൻസിൽ വീട്ടിലേക്ക് എടുത്തു എം.കെ.രാഘവൻ എം.പി, പി.ടി.എ.റഹീം എം.എൽ.എ, യു.സി രാമൻ എക്സ്എം എൽ എ, മുൻ മന്ത്രി സി.കെ നാണു, ഹജ്ജ് കമ്മറ്റി ചെയർമാൻ സി.മുഹമ്മദ് ഫൈസി, ഹുസ്സയിൻ മടവൂർ ,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സുനിത, ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, ടി.സിദ്ധീഖ്, കെ.സി.അബു, മുസ്ലീം ലീഗ് മണ്ഡലം സിക്രട്ടറി ഖാലിദ് കിളി മുണ്ട, ഒ.ഉസ്സയിൻ, ടി.പി.സുരേഷ്, പി.കെ.ബാപ്പു ഹാജി, കെ.പി.കോയ, കെ.പി.പ്രകാശ് ബാബു, വിനോദ് പടനിലം, ബാബു നെല്ലൂ ളി, എ.കെ.ഷൗക്കത്തലി, എം.ബാബുമോൻ, ചക്രായുധൻ, അൻവർ സാദത്ത്, വില്ലേജ് ഓഫീസർ ശ്രീജിത്ത്, ഷെമീന വെള്ളക്കാട്ട്, ടി.കെ.സീനത്ത്, എ.പി.സഫിയ തുടങ്ങിയ നിരവധി രാഷ്ടീയ വ്യാപാര മേഖലയിലെ പ്രമുഖരാണ് അന്ത്യോപചാരംഅർപ്പിച്ചത് രാവിലെ മുസ്ലീം ലീഗ് അഖിലേന്ത്യ ജനറൽ സിക്രട്ടറി പി.കെ.കുഞ്ഞാലിക്കുട്ടി എം.പി രഞ്ജിത്തിന്റെ വീട്ടിൽ എത്തി അച്ചൻ മാധവൻ നായരെ ആശ്വാസിപ്പിക്കുകയും ദു:ഖത്തിൽ പങ്കുചേരുകയും ചെയ്തു മുസ്ലീം ലീഗ് നേതാക്കളായ ഖാലിദ് കിളി മുണ്ട, ഒ.ഉസ്സയിൻ, എം.ബാബുമോൻ, ഓസലീം, എൻ.എം.യൂസഫ് ,ഐ.മുഹമ്മദ് കോയതുടങ്ങിയവർ കുഞ്ഞാലിക്കുട്ടി സാഹിബിന് ഒപ്പം ഉണ്ടായിരുന്നു : അഞ്ചു
മണിയോടെ പുനത്തിൽ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നൂറുകണക്കിനാളുകൾ അന്ത്യോപചാരമർപ്പിച്ചു. വീടിന്റെ തെക്കുവശത്താണ് രഞ്ജിത്ത് കുമാറിനും ഭാര്യ ഇന്ദു ലക്ഷ്മിക്കും ചിതയൊരുക്കിയത്. ഇവരുടെ ചിതക്ക് തൊട്ടരികിലാണ് മകൻ വൈഷ്ണവിനെ മറവ് ചെയ്തത്. അപകടത്തിൽ രക്ഷപ്പെട്ട മകൻ മാധവാണ് അന്ത്യകർമ്മങ്ങൾ ചെയ്തത്.