കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമത്തിനെതിരെ വ്യത്യസ്ഥ സമരപരിപാടികൾക്ക് സാക്ഷ്യം വഹിച്ച കുന്ദമംഗലത്ത് ജനുവരി 20 തിങ്കളാഴ്ച വൈകുന്നേരം 6 ന് മതേതര യുവജന സംഘടനകളുടെ കുന്ദമംഗലം പഞ്ചായത്ത്തല കോ-ഓഡിനേഷൻ കമ്മറ്റി സംഘടിപ്പിക്കുന്ന സ്ട്രീറ്റ് മാർച്ചിന് സാക്ഷ്യം വഹിക്കും പതിമംഗലം മുതൽ കുന്ദമംഗലം വരെ നടക്കുന്ന സ്ട്രീറ്റ് മാർച്ച് യുവജന പ്രാതിനിത്യം മൂലം ഗംഭീരമാക്കി മാറ്റാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്തല മതേതരയുവജന സംഘടനകളുടെ ഭാരവാഹികൾ