കുന്ദമംഗലം: റഹ്മാനിയ ഹയർ സെക്കണ്ടറി സ്ക്കൂൾ ഫോർഹാൻ റി കാപ്പ് ഡിന്റെയും വ്യാപാരി വ്യവസായി ഏകോപന സമിതി കുന്ദമംഗലം യൂനിറ്റിന്റെയും അൽ സലാമ കണ്ണാശുപത്രി കോഴിക്കോടിന്റെയും സംയുക്താഭിമുഖ്യത്തിൽ കാഴ്ച പരിമിതി കേൾവി സംസാര പരിമിതിയുള്ള 15 വയസ്സിന് താഴെയുള്ള കുട്ടികൾക്കായി ഭിന്നശേഷി നിർണയ ക്യാമ്പ് ജനുവരി 18 ന് ശനി രാവിലെ 9 ന് കുന്ദമംഗലം വ്യാപാരഭവനിൽ നടക്കും. കാഴ്ച, കേൾവി, സംസാര പരിമിതികൾ നേരിടുന്ന കുട്ടികളുടെ പ്രയാസങ്ങൾ നേരത്തെ കണ്ടെത്തി ആവശ്യമായ വിദ്യഭ്യാസ പുനരധിവാസ മാർഗ്ഗങ്ങൾ നിർദേശിക്കുന്നതിനും രക്ഷിതാക്കളുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനുമായി വിദഗ്ദ ഓസിയോളജിസ്റ്റുകൾ, ഒപ് ടോമെട്രിസ്റ്റുകൾ, കൗൺസിലേഴ്സ്, സെപെഷ്യൽ എഡ്യുക്കേറ്റേഴ്സ് എന്നിവരുടെ സേവനം ക്യാമ്പിൽ ലഭ്യമാകുന്നതാണ് ക്യാമ്പിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ താഴെ കൊടുത്ത നമ്പറിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്യുക 9496282968