കുന്ദമംഗലം: കാരന്തൂര്‍ പാറ്റേണ്‍ സ്‌പോര്‍ട്‌സ് ആന്റ് ആര്‍ട്‌സ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ അഖില കേരള ഇന്റര്‍ കോളജിയേറ്റ് വോളിബോള്‍ ടൂര്‍ണമെന്റിന് ആവേശ ജ്ജ്വലതുടക്കം. കാരന്തൂര്‍ പാറ്റേണ്‍ ഫ്‌ളഡ്‌ലിറ്റ് സ്റ്റേഡിയത്തില്‍ കോഴിക്കോട് എം.പി എം.കെ രാഘവന്‍ ടൂര്‍ണമെന്റ് ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ.മൂസ്സഹാജി അദ്ധ്യക്ഷത വഹിച്ചു. സി. യൂസുഫ് സ്വാഗതം പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവ് മുഖ്യാധിതിയായിരുന്നു. ടി കെ. ഹിതേഷ് കുമാർ, വിനോദ് പടനിലം, ബഷീർ പടാളിയിൽ, പവിത്രൻ, ബാബു നെല്ലൂളി, പി കെ.ബാപ്പു ഹാജി, ഒ. ഉസ്സയിൻ, ബാബു പി.കെ, പി.ഹസ്സൻഹാജി, കണിയാറക്കൽ മൊയ്തീൻകോയ, ശശിധരൻ മാസ്റ്റർ,ശ്രീനി കാരന്തൂർ, നാസർ കാരന്തൂർ,കെ.പി വസന്തരാജ് ആശംസ പ്രസംഗം നടത്തിമൂന്ന്ദിവസങ്ങളിലായി നടക്കുന്ന ടൂര്‍ണമെന്റില്‍ കേരളത്തിലെ പ്രമുഖ കോളജ് വോളിബോള്‍ ടീമുകളായ സെന്റ് തോമസ് കോളേജ് പാല,എം.എ.കോളജ് കൂത്താട്ടുകുളം, നൈപുണ്യ കോളജ് അങ്കമാലി, ഇ.എം.ഇ.എ.കോളജ് കൊണ്ടോട്ടി, സെന്റ് പീറ്റേഴ്സ് കോളജ് പത്തനാപുരം, സെന്റ് ,സേക്രട്ട് ഹാര്‍ട്ട് കോളജ് തേവര, ദേവഗിരി കോളജ് കോഴിക്കോട്, അസ്മാബി കോളജ് കൊടുങ്ങല്ലൂര്‍ പങ്കെടുക്കും.