കുന്ദമംഗലം: പൗരത്വ ഭേദഗതി നിയമം പിൻവലിക്കുക, ഭരണഘടന സംരക്ഷിക്കുക, മതേതരത്വം നിലനിർത്തുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ച് എം.കെ. രാഘവൻ എം.പി നയിക്കുന്ന ദേശരക്ഷാ ലോങ്ങ് മാർച്ചിന് കുന്ദമംഗലത്ത് ഉജ്വലസ്വീകരണം നൽകി തിങ്കളാഴ്ച വൈകുന്നേരം 3 മണിക്ക് കൊടുവള്ളിയിൽ നിന്നും ആരംഭിച്ച് ദേശീയ സംസ്ഥാന നേതാക്കൾ, ജനപ്രതിനിധികൾ, സാംസ്കാരിക പ്രവർത്തകർ, തൊഴിലാളികൾ, വിദ്യാർഥികൾ, വ്യാപാരികൾതുടങ്ങിയ ആയിരങ്ങളുടെ അടമ്പടിയോടെ സ്വാതന്ത്ര്യ സമരത്തിന്റെ സ്മരണകൾ ഇരമ്പുന്ന കുന്ദമംഗലത്തിന്റെ മണ്ണിലേക്ക് പ്രവേശിച്ച മാർച്ചിനെ കുന്ദമംഗലം പഞ്ചായത്തിന്റെ അതിർത്തിയായ പടനിലത്ത് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലീനാ വാസുദേവൻ, വൈസ് കെ.പി. കെ.പി.കോയ,യുസഫ് പടനിലം, , മുസ്ലീം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഒ.ഉസ്സയിൻ,അഷ്റഫ് കായക്കൽ, ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി, എ. ഹരിദാസൻ , വൈസ്പ്രസിഡണ്ട്. ടി.കെ. ഹിതേഷ് കുമാർ, കെ.മാധവൻ, വി.അബ്റഹിമാൻ, കുമാരൻ പടനിലം, ഹിഷാം പടനിലം എന്നിവരുടെ നേതൃത്വത്തിൽ നൂറ് കണക്കിന് പ്രവർത്തകർ ചേർന്ന് സ്വീകരിച്ചു. വൈകിട്ട് കുന്ദമംഗലത്ത് നടന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്തു. ദേശീയ സ്വാതന്ത്ര്യ പോരാട്ട കാലത്തിന് സമാനമായ രാഷ്ട്രീയ കാലാവസ്ഥയിലൂടെയാണ് രാജ്യം കടന്നുപോകുന്നതെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. പിറന്ന മണ്ണിൽ ജീവിക്കാൻ വേണ്ടി ഭയാശങ്കയോടെ പൊരുതുന്ന ഒരു ജനതയും അവർക്ക് ഐക്യ ദാർഢ്യം പ്രഖ്യാപിച്ച് രാജ്യമെമ്പാടും പ്രക്ഷോഭങ്ങളും പ്രതിഷേധങ്ങളും അനസ്രുതം തുടരുകയാണ് പാർലമെന്റിലും നിയമസഭയിലും തെരുവിലും കോടതിയിലും ഒരുപോലെ യു.ഡി.എഫ് ജനപ്രതിനിധികൾ പോരാടുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വാഗത സംഘം ചെയർമാൻ മുൻ എംഎൽഎ യു.സി രാമൻ അധ്യക്ഷത വഹിച്ചു. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, ഉമ്മർ പാണ്ടികശാല, എം.എ റസാഖ് മാസ്റ്റർ, കെ.എ.ഖാദർ മാസ്റ്റർ, ഡിസിസി പ്രസിഡണ്ട് ടി സിദ്ധീഖ്, യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ.ഫിറോസ്, നജീബ് കാന്തപുരം, മുൻ ഡിസിസി പ്രസിഡണ്ട് കെ.സി അബു, കെ.പി.സി.സി ജനറൽ സെക്രട്ടറിമാരായ എൻ. സുബ്രഹ്മണ്യൻ, പി.എം. സുരേഷ് ബാബു, കെ.പി.സി.സി എക്സികുട്ടീവ് മെമ്പർ എൻ.കെ അബ്ദുറഹ്മാൻ, എം ധനീഷ് ലാൽ, മനോജ് ശങ്കരനെല്ലൂർ, കെ.പി.സിസി സെക്രട്ടറി കെ. പ്രവീൺ കുമാർ, പി.എം നിയാസ്, മൂസ്സ മൗലവി, ഖാലിദ് കിളിമുണ്ട, എൻ.പി ഹംസ മാസ്റ്റർ, കെ.എം അഭിജിത്ത്, വിനോദ് പടനിലം, അബ്ദുറഹ്മാൻ ഇടക്കുനി, ദിനേശ് പെരുമണ്ണ, ഇ.എം ജയപ്രകാശൻ, ചോലക്കൽ രാജേന്ദ്രൻ, എം.പി കേളുക്കുട്ടി, , എ ഷിയാലി, അഷ്‌റഫ് കായക്കൽ, എം.പി ബാബുരാജ്, കെ രാമചന്ദ്രൻ മാസ്റ്റർ, ആയിഷകുട്ടി സുൽത്താന, അസ്‌ലം ചെറുവാടി, ഒ ഉസൈൻ, ബാബു നെല്ലൂളി, നാസർ എസ്റ്റേറ്മുക്ക് തുടങ്ങിയവർ സംബന്ധിച്ചു. സംഘാടക സമിതി കൺവീനർ പി.കെ മൊയ്‌തീൻ മാസ്റ്റർ സ്വാഗതം പറഞ്ഞു. മാർച്ച് ചൊവ്വാഴ്ച വൈകുന്നേരം ഫറോഖ് പേട്ടയിൽ സമാപിക്കും. സമാപന സമ്മേളനം ഇ.ടി മുഹമ്മദ് ബഷീർ എം.പി ഉദ്‌ഘാടനം ചെയ്യും. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി മുഖ്യ പ്രഭാഷണം നടത്തും.