കുന്ദമംഗലം: യു.ഡി.എഫ് ധാരണ പ്രകാരം 7 -9 -2017 ന് ഗ്രാമ പഞ്ചായത്തിന്റെആ രോഗ്യവിദ്യാഭ്യാസസ്റ്റാന്റിംങ്ങ് കമ്മറ്റി ചെയർപേഴ്സണായി അധികാരമേറ്റമുസ്ലീം ലീഗിലെ ടി.കെ സൗദമുന്നണി തീരുമാനപ്രകാരം തൽസ്ഥാനം രാജിവെച്ചു. ഗ്രാമ പഞ്ചായത്തിലെ വാർഡ് 7 ൽ നിന്നും തിരഞ്ഞെടുക്കപെട്ട കന്നി അംഗമായ സൗദആരോഗ്യമേഖലയിലും വിദ്യാഭ്യാസ മേഖലയിലും ശുചിത്വ മേഖലയിലും തന്റെതായ മികവ് കൊണ്ട് വൻ മുന്നേറ്റം നടത്താൻ സാധിച്ചിട്ടുണ്ട് എന്ന സന്തോഷത്തോട്കൂടിയാണ് ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് പടിയിറങ്ങുന്നത്.രണ്ടര വർഷക്കാലം തനിക്ക് കിട്ടിയ അവസരം ഫലപ്രദമായി ഉപയോഗിക്കാൻ ഭരണ സമിതിയുടേയും, ജീവനക്കാരുടേയും, ജനങ്ങളുടേയും, ഭരണ പ്രതിപക്ഷ അംഗങ്ങളുടെ സഹകരണം ഉള്ളത് കൊണ്ട് തന്നെ ഒര്പാട് വികസന പ്രവർത്തനങ്ങൾ നടത്താൻ സാധിച്ചിട്ടുണ്ട്. അതിൽ ചിലതാണ് ആരോഗ്യ മേഖലയിൽ 90 ലക്ഷത്തോളം ഫണ്ട് വകയിരുത്തി കൊണ്ട് ആനപാറ ഹോസ്പിറ്റലിന്റെ മുഖചായ തന്നെ മാറ്റുന്ന രീതിയിൽ PHC യിൽ നിന്നും FH C ആക്കി മാറ്റിയതും ഒ.പി .ഹാൾ നവീകരണം ബാക് ഹാഡ് ഓൾപെയിന്റിങ്ങ് , ;ഒരു ഡോക്ടറെ നിയമിച്ചതും, ചിൽഡ്രൻ പാർക്ക് ,ചുറ്റുമതിൽ നിർമ്മിച്ചത്, ടോയ് ലറ്റ് നിർമ്മിച്ചത്, ഇലക്ട്രിഫിക്കേഷൻ, ലാബിലേക്ക് സെൽക്കൗണ്ടർ മിഷിൻ, അ നൈസർ, കഞ്ഞി വിതരണത്തിന് ഫണ്ട്, പാലിയേറ്റീവ് ബിൽഡിംങ്ങ്, ജനറേറ്റർ വാങ്ങിയത്, വിവിധ സബ് സെന്റർ ബാല സൗഹൃദ കോർണർ, സബ് സെന്ററുകൾ ക്ക് ഫണ്ട്, പാലിയേറ്റീവ് പ്രവർത്തനത്തിന് ഫണ്ട്, മ്യൂസിക്ക് സിസ്റ്റം ഉൾപെടെ യുള്ള പ്രൊജക്റ്റുകൾ ,കൂടാതെ ഒരു മണി വരെ ഉണ്ടായിരുന്ന ഒ.പി 6 മണി വരെ ആക്കിയത് എല്ലാംതന്റെ മനസിൽ നിന്ന് വന്ന ഒരു തീരുമാനമായിരുന്നു.വെന്ന് മാക്കുടം ന്യുസി നോട് പറഞ്ഞുഅത് പോലെ ആയുർവേദം ക്ലിനിക്കിലേക്ക് മരുന്ന് ഫർണ്ണിച്ചർ എന്നിവക്ക് ഫണ്ട് വകയിരുത്തിയതും കൂടാതെ വയോജന ഒ.പി, ജിവിത ശൈലി രോഗങ്ങൾക്കുള്ള ഒ .പി തുടങ്ങിയവയും ചെയ്യാൻ സാധിച്ചത്.കൂടാതെ ഹോമിയോ ക്ലിനിങ്ങ് നവീകരണവും, ഫർണ്ണിച്ചർ, ജനങ്ങൾക്ക് ആവിശ്യമായ മരുന്നിനുള്ള ഫണ്ട് കൂടാതെ വയോചന ഒ.പി. ജീവിത ശൈലി രോഗങ്ങൾക്കുള്ള ഒ.പി എന്നിവയും നമുക്ക് നടത്താൻ സാധിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മേഖലയിൽ ഏക സർക്കാർ സ്കൂൾ ആയ പടനിലം സ്ക്കൂളിന് 67 ലക്ഷം ഫണ്ട് വകയിരുത്തി കൊണ്ട് സ്കൂളിന് സ്ഥലം എടുക്കൽ, ബിൽഡിങ്ങിലേക്കുള്ള ഫർണ്ണിച്ചർ, കുടിവെള്ളത്തിനുള്ള ഫണ്ട് ഇലക്ട്രിഫികേഷൻ ഫണ്ട്,SS Aഉൾപെടെയുളള ഫണ്ടും, എയ് ഡഡ് സ്ക്കൂളുകൾക്ക് ടേയ്ലറ്റ്, പഞ്ചായത്തിലെ മുഴുവൻ സ്ക്കൂളുകൾക്കും വെയിസ്റ്റ് ബിൻ, തുടങ്ങിയവയും വികസന പ്രവർത്തനങ്ങളിൽ ചിലതാണ്.ശുചിതാ മേഖലയിൽ ജൈവമാലിന്യങ്ങൾ സംസ്കരിക്കുന്നതിന് 1000 റിംങ്ങ്കമ്പോസ്റ്റുകൾ, പൊതുസ്ഥലങ്ങളിലേക്ക് തുമ്പൂർമൂഴി മാലിന്യ സംസ്കരണ സംവിധാനത്തിന് പദ്ധതി വെച്ചു. അജൈവ മാലിന്യങ്ങൾ നീ സൈക്കിൾ ചെയ്യുന്നതിന് വേണ്ടി 10 ലക്ഷം ഫണ്ട് വകയിരുത്തി ഘട്ടങ്ങളായി മാലിന്യങ്ങൾ എടുക്കുക്കയും ,സ്ഥിര സംവിധാനത്തിന് എഗ്രിമെന്റ് വെക്കുകയും ചെയ്തു.കൂടാതെ പഞ്ചായത്തിലെ മുഴുവൻ കോഴി കടകളിലും കോഴി വെയിസ്റ്റ് എടുക്കുന്നതിന് ‘ഫ്രഷ് കട്ട് ഏജൻസിയുമായി എ ഗ്രിമെന്റ് വെച്ചു.കലാ കായിക സാംസ്കാരിക മേഖലയിൽ പഞ്ചായത്തിലെ മുഴുവൻ സാംസ്കാരിക നിലയങ്ങൾ, സേവഗ്രാംതുടങ്ങിയവയിലേക്ക് 12 ലക്ഷം വകയിരുത്തി ഫർണ്ണിച്ചർ വിതരണം ചെയ്തു .കലാകായികത്തിൽ കായിക പ്രാമികൾ കായി ചെത്തു കടവിൽ ഗൈയിംസ് പാർക്കിന് 40 ലക്ഷം ഫണ്ട് വകയിരുത്താൻ സാധിച്ചു.കൂടാതെ പിലാശ്ശേരി സ്റ്റേഡിയത്തിനും, പതിമംഗലത്ത് ഷട്ടിൽ കോർണറിനും ഫണ്ട് വകയിരുത്താനും സാധിച്ചു. അത് പോലെ കലാകായിക രംഗത്ത് കേരളോത്സവം ഫെഡ് ലൈറ്റിൽ ജനപങ്കാളിത്തതോട് കൂടി അതിഗംഭീരമായി പരിപാടി നടത്താൻ സാധിച്ചു.കൂടാതെ ഗയിംസ് ഫെസ്റ്റിബൽ നടത്താൻ ഫണ്ട് വകയിരുത്തി സ്വഗത സംഘം രൂപീകരിക്കുക്കയും 4 ഇനം പരിപാടികൾ ( ഫുട്ബോൾ ,വോളിവോൾ, ക്രിക്കറ്റ്, കബ ടി) നടത്തുവാനും മികച്ച ടീമുകൾക്ക് കിറ്റ് വിതരണം നടത്തുവാനും തീരുമാനിച്ചു.കൂടാതെ സംരംഭക ക്ലബ്ബ് രൂപീകരണത്തിനും ഫണ്ട് വകയിരുത്തി. കുടിവെള്ളം എന്നതിൽ കൂടി വെള്ളത്തിനായി ഫണ്ട് വകയിരുത്തുകയും ‘കിണർ റീചാർജ്ജിംങ്ങ് ന് ഫണ്ട് വകയിരുത്തി 55 കിണറുകൾ റീ ചാർജ്ജ് ചെയ്യാനും സാധിച്ചു.കൂടാതെ ആധുനിക രീതിയിൽ ഉളള സ്മ ഷാനം നിർമ്മിക്കാൻ കി ഫ്ബി ഫണ്ടും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ച് നിർമ്മാണം നടന്ന് കൊണ്ടിരിക്കുന്നു. കൂടാതെ പഞ്ചായത്തിന്റെ മത്സ്യ മാർക്കറ്റ് ടൈൽ ഇടാനും, പെയിന്റിംങ്ങിനും പദ്ധതിയിൽ 2 ലക്ഷം ഫണ്ട് വകയിരുത്തി എസ്റ്റിമേറ്റ് എടുത്ത് ടെണ്ടർ നടപടി നടന്ന് കൊണ്ടിരിക്കുന്നു പഴയ ബസ്റ്റാന്റിനോട് ചേർന്ന് നിർമ്മിച്ച കംഫർട്ട് സ്റ്റേഷനും നേട്ടം തന്നയാണ്.ആനപ്പാറ ആശുപത്രി കോമ്പൗണ്ടിൽ പാലിയേറ്റീവ് പ്രവർത്തനത്തിനായി പ്രത്യാകം. കെട്ടിടം നിർമിച്ചതും അതിന്റെ ഉദ്ഘാടനം പ്രതി പക്ഷ ഉപനേതാവിനെ കൊണ്ട് ചെയ്യിച്ചതും ഇതിലെ ജനപങ്കാളിത്തവും മറക്കാൻ പറ്റാത്തതാണ്ജനങ്ങൾ എനിക്ക് നൽകിയിട്ടുള്ള അംഗീകാരത്തിന്റെ ഫലമാണ് ഇത്തരത്തിൽ വികസന പ്രവർത്തനം നടത്താൻ എനിക്ക് സാധിച്ചിട്ടുള്ളത് .ആയതിനാൽ എന്നും കുന്ദമംഗലത്തിന്റെ ജനങ്ങളോട് ഞാൻ കടപെട്ടിരിക്കുന്നു. എന്നും സൗദപറഞ്ഞ് നിർത്തി