കുന്ദമംഗലം: രാജ്യത്ത് ഉടനീളം കുട്ടികൾക്കും സ്ത്രീകൾക്കും എതിരെ വർദ്ധിച്ചു വരുന്ന അതിക്രമങ്ങൾക്കും പീഢനങ്ങൾക്കും എതിരെ കുന്ദമംഗലം കോൺഗ്രസ് കമ്മറ്റി “മാനിഷാദ” പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് ബാബു നെല്ലൂളി അധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി പി.എം. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. ഡി സി സി ജനറൽ സെക്രട്ടറി വിനോദ് പടനിലം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി വിനോദ് പടനിലം , ടി.കെ. ഹിതേഷ് കുമാർ, ലീന വാസുദേവൻ, വിജി മുപ്രമ്മൽ, എ.ഗോപാലൻ, സി.പി. രമേശൻ, എം. പ്രജീഷ്, ടി.വി. സുധീഷ് പ്രസംഗിച്ചു.