കുന്നമംഗലം ‘ കാശ്മീർ ജനാധിപത്യം പുനഃസ്ഥാപിക്കുക,വിമർശനങ്ങളെ രാജ്യദ്രോഹക്കുറ്റമായി പ്രഖ്യാപിക്കുന്ന ജനാധിപത്യ വിരുദ്ധത അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച്കൊണ്ട് സോളിഡാരിറ്റി, എസ്.ഐ.ഓ. പ്രവർത്തകർ കുന്നമംഗലത്ത് വായ മൂടിക്കെട്ടി പ്രതിഷേധിച്ചു.
എസ്.ഐ.ഓ. ജില്ലാ സെക്രട്ടറി പി.പി. അബ്ദുൽ വാഹിദ്, സോളിഡാരിറ്റി ഏരിയ പ്രസിഡന്റ് ഇ.പി. ഉമർ, ഏരിയ സെക്രട്ടറി കെ.എം. ആസിഫ്, എസ്.ഐ.ഓ. ഏരിയ ജോയിന്റ് സെക്രട്ടറി യാസീൻ തുടങ്ങിയവർ നേതൃത്വം നൽകി.