കുന്ദമംഗലം: മാർക്ക് ദാനം നടത്തിയ മന്ത്രി കെ.ടി ജലീൽ കേരള സമൂഹത്തിന് അപമാനമാണെന്നും ജലീൽ രാജിവെക്കണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രതിഷേധ പ്രകടനവും മന്ത്രിയുടെ കോലവും കത്തിച്ചു യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി എം ധനീഷ് ലാൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് ലാലു മോൻ ചേരിഞ്ചാൽ അധ്യക്ഷത വഹിച്ചു. ഷംസു പിലാശ്ശേരി, അരുൺലാൽ കുന്ദമംഗലം, മനി ലാൽ കാരന്തൂർ, ഹിഷാം പടനിലം സംസാരിച്ചു.