കുന്ദമംഗലം:കാരന്തൂർ നെസ്റ്റ് റസിഡൻസ് അസോസിയേഷൻ, എം.വി.ആർ കാൻസർ സെന്റർ, കാരന്തൂർ സർവ്വീസ് സഹകരണ ബാങ്ക് എന്നിവയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സൗജന്യ സ്തനാർബുദ നിർണ്ണയ ക്യാമ്പ് ഒക്ടോബർ 23 ബുധനാഴ്ച രാവിലെ 9 മണി മുതൽ 2 മണി വരെ കാരന്തൂർ സർവ്വീസ് സഹകരണ ബാങ്കിന് എതിർവശത്തുള്ള വെള്ളായിക്കോട് ബിൽഡിംഗിൽ വെച്ച് നടക്കും. നാൽപ്പത് വയസിന് മുകളിൽ പ്രായമുള്ളവർക്കും സ്തനങ്ങളിൽ വലിപ്പവ്യത്യാസം,മുഴകൾ, പുണ്ണ്, മുലഞെട്ടിനിന്നും രക്തം കലർന്ന വെള്ളം വരിക, രണ്ടു സ്തനങ്ങളിലും വലിപ്പത്തിലും സാമ്യത്തിലും വ്യത്യാസം വരിക, സ്തനങ്ങളിൽ ഉണങ്ങാതെ നിൽക്കുന്ന മുറിവ് ,തൊലിപ്പുറത്ത് നിറവ്യത്യാസം, ചെറിയ കുഴികൾ എന്നിവ പ്രത്യക്ഷപ്പെടുക, കക്ഷങ്ങളിൽ മുഴ കാണുക, മുലഞെട്ടുകൾ ഉള്ളിലേക്ക് വലിയുക എന്നീ രോഗലക്ഷണങ്ങൾ ഉള്ളവർക്കും ക്വാമ്പിൽ പങ്കെടുക്കാം. ആദ്യം രജിസ്റ്റർ ചെയ്യുന്ന 125 പേർക്ക് മാത്രമാണ് അവസരം ലഭിക്കുക. രജിസ്ട്രേഷന് *9562895969, 9446890281, 9656533912,8089388558* _എന്നീ നമ്പറുകളിലോ റിലീഫ് മെഡിക്കൽസ് കാരന്തൂർ ,കാരന്തൂർ മെഡിക്കൽസ് കാരന്തൂർ ,ജൻ ഔഷധി മെഡിക്കൽസ് കാരന്തൂർ എന്നി സ്ഥാപനങ്ങളുമായോ ബന്ധപ്പെടുക_