കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന പ്രസിഡന്റ് .ടി. നസ്സിറുദ്ദീനും, സംസ്ഥാന സെക്രട്ടറി സേതു മാധവനും നേരെ പാലക്കാട് ജില്ലയിൽ വെച്ചുണ്ടായ അക്രമണത്തിൽ പ്രതിഷേധിച്ച് കെ.വി.വി. ഇ.എസ് യൂണിറ്റ് കമ്മറ്റി കുന്ദമംഗലത്ത് പ്രതിഷേധ പ്രകടനം നടത്തി കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കണമെന്ന് ഇതോടനുബന്ധിച്ച ചേർന്ന യോഗം ആവശ്യപ്പെട്ടു.കെ.സുന്ദരൻ, ടി മുഹമ്മദ് മുസ്തഫ, എം വിശ്വനാഥൻ നായർ, കെ.കെ അസ്ലം, കെ.പി അബ്ദുൽ നാസർ, കെ ഹസ്സൻകോയ കെ.പി.സജി, അഷ്റഫ്, നിമ്മി സജി, നേതൃത്വം നൽകി