കുന്ദമംഗലം: പഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ രാജിവെച്ചു. ജില്ല കോൺഗ്രസ് കമ്മറ്റിയുടെ നിർദ്ദേശ പ്രകാരമാണ് രാജിവെച്ചതെന്ന് ഷൈജ വളപ്പിൽ പറഞ്ഞു. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെയാണ് രാജി പഞ്ചായത്ത് സെക്രട്ടറിക്ക് ആബിദക്ക് നൽകിയത്. യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് ഒമ്പതും അംഗങ്ങളാണുള്ളത്. മുൻധാരണ പ്രകാരം ഐ ഗ്രൂപ്പിന് പ്രസിഡണ്ട് സ്ഥാനം നൽകുന്നതിന്റെ ഭാഗമായാണ് ഡിസിസി ഷൈജ വളപ്പിലിനോട് രാജിവെക്കാൻ ആവശ്യപ്പെട്ടത് എന്നാണ് സൂചന. മുൻ വികസന കാര്യ ചെയർ പേഴ്സൺ ലീന വാസുദേവ് പ്രസിഡണ്ടായേക്കും.