കുന്ദമംഗലം :എ.എം എൽ പി സ്ക്കൂളിൽ ശാസ്ത്ര, ഗണിത ശാസ്ത്ര, സാമൂഹ്യ ശാസ്ത്ര, പ്രവൃത്തി പരിചയമേള നടത്തി.മൂന്ന് മണിക്കൂറിനുള്ളിൽ പുതുമയാർന്നതും കൗതുകവും നിറഞ്ഞ വിവിധ ഇനങ്ങൾ തൽസമയം കൊച്ചു വിദ്യാർത്ഥികൾ നിർമ്മിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു.ഔഷധ സസ്യങ്ങൾ, മുത്ത് കൊണ്ടുള്ള ഉപകരണങ്ങൾ. വെജ് റ്റബിൾ , പ്രിന്റിഗ്, ഫാബ്രിക്ക് ക ള ർ,വർ ണ്ണ കടലാസ് കൊണ്ട് വിവിധ കളി കോപ്പുകൾ, ക്ലേ മോഡൽ: വിവിധ തരംപൂവുകൾ, പുരാവസ്തുക്കൾ, പഴയ നാണയങ്ങൾ, വിവിധ രാഷ്ട്രങ്ങളുടെ സ്റ്റാമ്പുകൾ, എന്നിവയുടെ പ്രദർശനവും നടന്നു. പി.ടി.എ പ്രസിഡണ്ട് സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.പ്രധാനധ്യാപിക നദീറ അധ്യക്ഷത വഹിച്ചു. അധ്യാപകരായ, സുവിജ, സുധ, സാജു, മുജീബ് കക്കാട്, മുജീബുദ്ധീൻ നേതൃത്വം നൽകി