കുന്ദമംഗലം: പഴയ ബസ്റ്റാന്റ് പരിസരത്ത് ഗാന്ധി പ്രതിമ സ്ഥാപിക്കുകയും വിവാദമായതോടെ എടുത്ത് മാറ്റുകയും ചെയ്ത അതേ പ്രതിമ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റിയുടെ കീഴിൽ കുന്ദമംഗലം ബസ് സ്റ്റാന്റിന് മുമ്പിൽ വീണ്ടും സ്ഥാപിക്കുന്നു ഗാന്ധി പ്രതിമ
2 ന് അനാഛാദനം എം.പി.രാഘവൻ. നിർവഹിക്കും രാവിലെ 9 മണിക്ക് നടക്കുന്ന.ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഷൈജ വളപ്പിൽ തുടങ്ങി കോൺഗ്രസ്സ് നേതാക്കളും മറ്റു രാഷ്ട്രീയ സാമൂഹിക പ്രതിനിധികളൂം പങ്കെടുക്കും.
ഗ്രാമപഞ്ചായത്തിന്റെ അനുമതിയോടെയാണ് പ്രതിമ സ്ഥാപിച്ചത് എങ്കിലും ഭരണ സമിതി അനുമതി നൽകിയത് പഞ്ചായത്തിന്റെ മേൽനോട്ടത്തിൽ സ്ഥാപിക്കാനാണ് എന്നാൽ നിലവിലെ പ്രസിഡണ്ട് സ്ഥാനം കോൺഗ്രസിലെ ഷൈജ വളപ്പിൽ ഒഴിയുന്ന സന്ദർഭത്തിൽ പരിപാടി കോൺഗ്രസിന്റെ താക്കി മാറ്റുന്നതിൽ ശക്ത മായ പ്രതിഷേധം ഉണ്ട് മെമ്പർ മാർക്കും വിവിധരാഷ്ട്രീയ പാർട്ടി പ്രതിനിധികൾക്കും
മുമ്പ് കോൺഗ്രസ് പെർമിഷനില്ലാതേ സ്ഥാപിച്ച ഗാന്ധി പ്രതിമയെ കുറിച്ച് മാക്കൂട്ടം ന്യൂസ് പുറത്ത് വിട്ട വാർത്ത വായനക്കാർക്കായി വീണ്ടും പോസ്റ്റ് ചെയ്യുന്നു