കുന്ദമംഗലം: കേരള സർക്കാറിന്റെയും കുന്ദമംഗലം ഗ്രാമ പഞ്ചായത്തിന്റെയും രേഖകളിൽ സ്ക്കൂൾ ബിൽഡിംഗ് കാണിച്ച മർക്കസ് ബോയ്സ്ക്ലാസ് റൂമിൽ ഒജിൻ ബേക്കറിയുടെ കോഫി ഷോപ്പ് പ്രവർത്തനം ആരംഭിച്ചത് വിവാദമായി പ്രസ്തുത ബേക്കറിക്ക് പഞ്ചായത്തിൽ നിന്നും ലൈസ്സൻസ് പോലും എടുത്തിട്ടില്ലെത്രെ മുകളിൽ നിന്നുള്ള നിർദേദശമാണത്രെ രേഖകളിൽ ഇപ്പോഴും സ്ക്കൂളാണ് മെയിൻ കവാടം നിർമ്മിക്കാൻ മർക്കസിനടുത്തുള്ള സ്വകാര്യ സ്ഥലം വാങ്ങാൻ ശ്രമം നടത്തിയ നീക്കം പാളിയതിനെ തുടർന്ന് സ്ക്കൂൾ കെട്ടിടം മാറ്റി മർക്കസിന്റെ സ്ഥലത്ത് തന്നെ കവാടം നിർമ്മിക്കുകയായിരുന്നു ഇതിന്റെ പിന്നിലാണ് ബേക്കറി ആരംഭിച്ചത് ഇതിന്റെ നികുതി സ്ക്കൂൾ പർപ്പസ് ആയതിനാൽ ഈടാക്കാറില്ല സർക്കാറിനെ കബളിപ്പിച്ച് അനധികൃതമായി ബേക്കറി ആരംഭിക്കാൻ മൗനം സമ്മതം നൽകിയ വർക്കതിരെ നടപടി ആവശ്യപെട്ട് റാഷിദ് പടനിലം ഗ്രാമ പഞ്ചായത്ത്സിക്രട്ടറിക്ക് പരാതി നൽകിയിരുന്നു.പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ ഗ്രാമ പഞ്ചായത്ത് സിക്രട്ടറിയുടെ നിർദേശപ്രകാരം ഉദ്യോഗസ്ഥർ കോഫി ഓഫീസ് സന്ദർശിച്ചു ഇന്ന്സിക്രട്ടറിക്ക് റിപ്പോർട്ട് നൽകും