കുന്ദമംഗലം: പഞ്ചായത്തിലെ ഏറ്റവും വലിയ യുവജനപ്രസ്ഥാനമായ മുസ്ലീം യൂത്ത് ലീഗിനെ ഇനി കാരന്തൂരിലെ സിദ്ധീഖ് തെക്കയിൽ (പ്രസിഡണ്ട്) പന്തീർ പാടത്തേ കെ.കെ.ഷമീൽ (ജന: സിക്രട്ടറി) കുന്ദമംഗലത്തെ എം.വി ബൈജു (ട്രഷറർ) ചേർന്ന് നയിക്കും അൽത്താഫ് പൈങ്ങോട്ട് പുറം വെസ്റ്റ്, റിഷാദ് കുന്ദമംഗലം, റസാഖ് പതിമംഗലം, ഷറഫു പൈങ്ങോട്ട് പുറം ഈസ്റ്റ്(വൈ.പ്രസിഡണ്ട് മാർ) മിറാസ് മുറിയനാൽ, താജുദ്ധീൻ ചൂലാംവയൽ, ഫാരിസ് പിലാശ്ശേരി, സനൂഫ് ചാത്തങ്കാവ് (ജോ: സിക്രട്ടറിമാർ) എന്നിവരാണ് സഹ ഭാരവാഹികൾ മുസ്ലീം യൂത്ത് ലീഗിന്റെ മെമ്പർഷിപ്പ് അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കപ്പെട്ട കമ്മറ്റി നിലവിൽ വന്നതോടെ 40 വയസ്സ് വരെഎന്ന സ്റ്റേറ്റ് കമ്മറ്റിയുടെ ബൈലോപ്രകാരം പ്രഗൽഭരായ ഒ.സലീം, എൻ.എം.യൂസുഫ്, ടി. കബീർ, മുഹമ്മദ് അബ്ദുറഹിമാൻ എന്നിവർ മാറി നിൽക്കുകയായിരുന്നു കാരന്തൂർ സി ടെക് കോളേജ് നടന്ന കൗൺസിൽ മീറ്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു ജീവകാരുണ്യ പ്രവർത്തനത്തെ ശക്തിപെടുത്താനും ന്യൂനപക്ഷ സമുദായത്തിന് സുരക്ഷ നൽകാനും ധാർമ്മിക കൈവിടാതേ പ്രവർത്തിക്കണമെന്ന് തങ്ങൾ പറഞ്ഞു ഒ.സലീം അധ്യക്ഷത വഹിച്ചു കുന്ദമംഗലം നിയോജക മണ്ഡലം മുസ്ലീം ലീഗ് ജന: സിക്രട്ടറി ഖാലിദ് കിളി മുണ്ട, പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് ഒ.ഉസ്സയിൻ, യൂസുഫ് പടനിലം, കെ.പി.കോയ ഹാജി, കെ.എം.എ റഷീദ്, കെ.പി.സൈഫുദ്ധീൻ,റിട്ടേണിംഗ് ഓഫീസർ ഐ.സെൽമാൻ, എ.പി.സഫിയ,എം.ബാബുമോൻ, എൻ.എം യൂസുഫ്, ഇ.കെ.ഹംസ ഹാജി യു.സി.മൊയ്തീൻകോയ, കണിയാറക്കൽ മൊയ്തീൻകോയ, സി.അബ്ദുൽ ഗഫൂർ, വി.കെ.ബഷീർ മാസ്റ്റർ, ഹബീബ് കാരന്തൂർ ,പി .പി .ഇസ്മായിൽ, പി.ഹസ്സൻ ഹാജി, പി.കൗലത്ത്, ഷാജി പുൽക്കുന്നുമ്മൽ ,ടി. കബീർ, മുഹമ്മദ് അബ്ദുറഹിമാൻ, അൽത്താഫ് അഹമ്മദ്, റസാഖ് പതിമംഗലം, റിഷാദ് കുന്ദമംഗലം, ഷഹദ് കാരന്തൂർ തുടങ്ങിയവർ സംസാരിച്ചു എ.പി.ലെത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു