ഞങ്ങളുടെ ഹൃദയം പിളർത്തിയ കടലേ…!!
അരുത്…അരുത്….!!!
ഇനിയും ഇത് പോലെ വേദന തിന്നാൻ ഞങ്ങൾക്ക് വയ്യ…!!
നിന്നെ എനിക്കൊരുപാട്,
ഒരുപാട് ഇഷ്ടമായിരുന്നു.
മനസ്സ് അശാന്തമാകുമ്പോൾ,വ്യാകുലത
പേറി ആകുലനായിരിക്കുമ്പോൾ നിന്നെ നോക്കി നിർന്നിമേശനായി ഇരിക്കാൻ
എന്ത് സുഖമായിരുന്നു.
ആർത്തലച്ച് വരുന്ന നിൻെറ
തിരമാലകളെ നോക്കി എത്ര തവണയാണ് നിന്നിൽ ലയിച്ചിരുന്ന് പോയത്…!!!
നിൻെറ തീരങ്ങളെ ചുംബിച്ച് തിരികെ
പോകുന്ന തിരമാലകളുടെ കിന്നാരവും,
കേട്ട് പ്രണയാർദ്ര ഹൃത്തയത്തോടെ എത്ര തവണയാണ് നിന്നെ വാരിപ്പുണരാൻ വെമ്പൽ പൂണ്ടത്.
അറ്റം കാണാത്ത നിന്നെയും നോക്കി നോക്കെത്താ ദൂരത്തേക്ക് കണ്ണും നട്ടിരിക്കുമ്പോൾ എല്ലാ ദുഃഖ ഭാരവും നിന്നിലിറക്കി വെക്കാൻ എന്ത് സുഖമായിരുന്നു….!!!
നിന്നിൽ നിന്ന് തിരികെ പോരുമ്പോൾ എന്തൊരാശ്വാസമായിരുന്നു…!!
എന്നിട്ടും നീ….!!
😢😢😢
ഞങ്ങളോട് ഈ ചതി..!!
അതും കൊലച്ചതി😢😢😢….!!!
നീ അറിഞ്ഞോ
ഞങ്ങളുടെ ആദിൽ മോന് A+ മാർക്കുണ്ട്.
വിറക്കുന്ന കൈകളോടെ അവൻെറ മാഷ് സിദ്ധീഖ് സാറ് എഴുതിയത് നീ കണ്ടോ….?
എങ്ങിനെ,നിനക്കതിനെവിടെ നേരം…!!!
മനുഷ്യനെ കൊന്ന് കൊല വിളിക്കാനല്ലേ നിനക്ക് നേരമുളളൂ…..!!!
നിനക്കറിയാമോ,
ആദ്യമായിട്ട് ഒരു രാത്രി നിന്നെ നോക്കി
ശപിച്ചു പോയിട്ടുണ്ട്.
നിന്നോട് തീർത്താൽ തീരാത്ത വെറുപ്പ്
തോന്നിയിട്ടുണ്ട്…!!!
മുഹറം പത്തിന്,
ആ തിരുവോണ ദിനം,
മുഹറം ഒമ്പത് ദിവസവും,
നോമ്പെടുത്ത്,വീട്ടിൽ നിന്നിറങ്ങുമ്പോൾ യാസീനുമോതി,
വല്യുമ്മാക്ക് മുത്തവും കൊടുത്ത്,നിന്നെ ഒന്ന് കാണാൻ വന്ന ഞങ്ങളുടെ മക്കളിൽ ഒരുവനെ നീ കൊണ്ട് പോയ ദിവസം…!!
ആ രാത്രിയുടെ അന്ത്യ യാമത്തിലും,
അവനെ തിരികെത്തരാൻ ഞങ്ങൾ
നിന്നോട് കെഞ്ചി,കേണ്,കരഞ്ഞ് പറഞ്ഞ് അപേക്ഷിച്ചിട്ടും നീ മുഖം തരാതെ കോപാകുലനായി നിന്നപ്പോൾ….!!
ഞങ്ങളുടെ ആ പൊന്നുമോനെ
കൊണ്ട് പോയിട്ടും കലി തീരാതെ
നിൻെറ തിരമാലകൾ ഞങ്ങളെ നോക്കി ആർത്തലച്ചപ്പോൾ….!!!
അവനെനിക്ക് ആരുമായിരുന്നില്ല.
അവനെ ഞാൻ കണ്ടിട്ടുമുണ്ടായിരുന്നില്ല.എൻെറ പഴയ വിദ്യാലയത്തിലെ വിദ്യാർത്ഥി എന്ന ബന്ധം ,
എൻെറ സഹോദരിയുടെ മകൻ ലബീബിൻെറ ആത്മ മിത്രമെന്ന ബന്ധം മാത്രം.
അതുകൊണ്ട് അവനെക്കുറിച്ച് ഞാനൊന്നും എഴുതിയിരുന്നില്ല.
എന്നാൽ ഇന്ന് ഓണപ്പരീക്ഷയുടെ ഉത്തര പേപ്പർ കണ്ടപ്പോൾ എഴുതാതിരിക്കാൻ വയ്യ…!!!
അവൻെറ അദ്ധ്യാപകൻ സിദ്ധീഖ് സാറ് ഇന്ന് പുറത്ത് വിട്ട ആ ഉത്തരപേപ്പർ എന്നെ വല്ലാതെ അലട്ടുന്നു…!!!
അവൻെറ ഉത്തരപേപ്പറുകൾ പോലും കണ്ണീർ വാർക്കുന്നുവോ എന്നതാണെൻെറ ചിന്ത….!!
അദ്ധ്യാപകരുടെ കയ്യിൽ നിന്നും പുഞ്ചിരിയോടെ ഏറ്റ് വാങ്ങി വാരിക്കോരി മുത്തം കൊടുക്കേണ്ടിയിരുന്ന
ആ മിടുക്കനെ കാണാതെ…!!
പാഠ്യ-പാഠ്യേതര വിഷയങ്ങളിൽ അവൻ കൂട്ടുകാർക്കിടയിൽ എന്നും ഒന്നാമനായിരുന്നു.
ചെറുപ്രായത്തിൻെറ തിളപ്പിലും സംഘടനാ പ്രവർത്തനങ്ങളിലും അവൻ മുമ്പിൽ തന്നെയായിരുന്നുപോലും.
അവസാനത്തെ യാത്രയിലും അവനെ നീ ഒന്നാമനാക്കിയില്ലേ…😢😢😢
എന്തിനായിരുന്നു…!!!
ഒരപേക്ഷ മാത്രമേ എനിക്കുളളൂ…!!!
ഇനിയെങ്കിലും ഞങ്ങളുടെ കുരുന്നുകളോട് ദയകാട്ടണേ കടലേ…!!!
ഞങ്ങളുടെ കുരുന്നുകൾ നിന്നോടുളള സ്നേഹം മൂലം നിൻെറ അരികത്തെത്തുമ്പോൾ ,അവരോട് സ്നേഹത്തോ
ടെ മാത്രം ഇടപഴകാൻ തിരമാലകളോട് പറയണേ…!!-
തീരത്ത് നിന്ന് അവരെ
നീ ആഴക്കഴങ്ങളിലേക്ക് കൊണ്ട് പോവല്ലേ…!!!
മുജീബ് ആവിലോറ.
===============