കാരന്തൂർ: ചെലവൂരില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊന്നു ഇന്ന് രാവിലെ എട്ടരമണിയോടെയായിരുന്നു സംഭവം BSNLറിട്ടയര്‍ഡ് സൂപ്രണ്ടായ രാഘവന്(65) ത്തണ് ഭാര്യ ശോഭയെ(54) വെട്ടി കൊന്നത് കൊലപാതക കാരണം കുടുംബ വഴക്കാണെന്നാണ് പറയപെടുന്നു പലപ്പോഴും ഇവർ വഴക്കുണ്ടായിരുന്നതായി അയൽവാസികൾപറഞ്ഞു. ഗ്രാഫിക് ഡിസൈനറായ മകന് രൂപേഷ് വെറെയാണ് താമസിക്കുന്നത് രാഘവന് പലപ്പോഴായി വീടുമാറുകയും മാനസിക വിഭ്രാന്തി കാണിക്കുകയും ചെയ്തിരുന്നു.
അയല്‍ക്കാരോട് വലിയ ബന്ധം ഇല്ലാത്ത പ്രകൃതമാണ് രാവിലെ കരച്ചിൽ കേട്ട് സംശയം തോന്നിയ അയല്‍വാസികൾ പോലീസിനെ അറിയിക്കുകയായിരുന്നു
സ്ഥലത്ത് ചേവായൂര്‍ എസ്ഐ യുടെ നേതൃത്വത്തിലുള്ള പോലീസും ഫിംഗര്‍ പ്രിന്റ് വിദഗ്ദരും പരിശോദന നടത്തി. ഇരുനിലവീട്ടിലെ താഴത്തെ മുറിയിലാണ് കൊലപാതകം നടന്നത്. ചേവായൂര്‍ പോലീസ് എത്തിയാണ് വാതിലിന്റെപൂട്ട് തുറന്നത്. കൊലപാതകം നടന്ന സ്ഥലത്ത് മരിച്ച ശോഭയുടെ മുടി നിലത്ത് വീണുകിടക്കുകയും രക്തം തളം കെട്ടി നില്‍ക്കുകയും ചെയ്യുന്ന നിലയിലുമാണ്. വീട്ടുസാധനങ്ങളെല്ലാം ചിതറിക്കിടക്കുന്നതിനാല്‍ മല്‍പ്പിടുത്തം നടന്നതായി പോലീസ് സംശയിക്കുന്നുണ്ട്. കഴുത്തിന്റെ പിന് ഭാഗത്താണ് വെട്ടേറ്റത്. മുഖത്തിന്റെ ഒരു ഭാഗം പൊളിഞ്ഞ നിലയിലാണ്. ഇതിനിടയില്‍ രാഘവന് ആഹ്തമഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു, ഇയാള്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്. രൂപകല, രൂപേഷ് എന്നിവരാണ് മക്കള്‍. രഞ്ജിത്ത് ആണ് മരുമകന്.
കൊല നടത്തിയ ഭർത്താവ് രാഘവൻ