കുന്ദമംഗലം:കഴിഞ്ഞ വർഷത്തെ പ്രളയത്തിൽ ഉൾപ്പെട്ട കാരന്തൂർ ഭാഗത്ത് മർക്കസ് ആർ സി എഫ് ഐ യും, കേരള മുസ്ലിം ജമാഅത്ത് എസ് വൈ എസ്.കാരന്തൂർ യൂണിറ്റും സംയുക്തമായി നിർമ്മിച്ചു നൽകുന്ന മൂന്ന് വീടുകളുടെ സമർപ്പണം ഇന്ന് (സെപ്റ്റം.ബർ ഏഴ്) ശനി കാരന്തൂർ കരിപ്പാൽ താഴത്ത് നടക്കും. കാരന്തൂർ സ്വദേശികളായ പുല്ലാട്ട് മുഹമ്മദ് കോയ, കരിപ്പാൽതാഴം ബിച്ചു ത്ത, തൈക്കണ്ടി ഹമീദ് എന്നിവരുടെ കുടുംബങ്ങൾക്കാണ് വീട് നിർമ്മിച്ചു നൽകിയത്. ഓരോ വീടുകൾക്കും അഞ്ച് ലക്ഷം രൂപയാണ് കമ്മറ്റി നൽകിയത്.രണ്ട് റൂം, സിറ്റൗട്ട്, ഡ്രൈനിംഗ് ഹാൾ, എന്നിവ ഉൾപ്പെട്ട ഒരു നില വീടാണ് നൽകുന്നത്. പ്രമുഖ രാഷ്ടീയ സാമൂഹിക സാംസ്ക്കാരിക നേതാക്കൻമാരുടെ സാന്നിധ്യത്തിൽ മർക്കസ് ഡയരക്റ്റർ ഡോ എ.പി അബ്ദുൽ ഹകീം അസ്ഹരി കുടുംബങ്ങൾക്ക് താക്കോൽ കൈമാറും.
ഫോട്ടോ. കാരന്തൂരിൽ നിർമ്മിച്ച വീടുകൾ