കുന്ദമംഗലം: കൃഷി ഭവനിൽ കൃഷി ഓഫീസർ ഇല്ലാതെ ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നത് പ്രതിഷേധാർഹമെന്ന് വെൽഫെയർ പാർട്ടി കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റി. കഴിഞ്ഞ ഏഴ് മാസത്തോളം ഇവിടെ സ്ഥിരമായി കൃഷി ഓഫീസർ ഇല്ല. കാലവർഷം ശക്തമായ ഈ സമയത്ത് കർഷകരും സാധാരണക്കാരും കൃഷി ഓഫീസർ ഇല്ലാത്തതിനാൽ ഏറെ പ്രയാസപ്പെടുന്ന സാഹചര്യമാണ്. അധികാരികൾ എത്രയും പെട്ടെന്ന് ഇതിന് പരിഹാരം കാണണമെന്നും വെൽഫെയർ പാർട്ടി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സി. അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. ഇ.പി. അൻവർ സാദത്ത്, സി.പി. സുമയ്യ, കെ. സുബൈർ, പി.കെ. ബിന്ദു, എൻ.കെ. സുബ്രഹ്മണ്യൻ, ഇൻസാഫ് പതിമംഗലം, തൗഹീദ അൻവർ, എൻ. ദാനിഷ് എന്നിവർ സംസാരിച്ചു.