ഡല്‍ഹി :മുന്‍ മുഖ്യമന്ത്രിയും കേരള മുന്‍ ഗവര്‍ണറും പി.സി.സി അധ്യക്ഷയുമായ ഷീലാ ദീക്ഷിത് അന്തരിച്ചു. 81 വയസായിരുന്നു. ഡല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ ഹൃദയസ്തംഭനത്തെത്തുടര്‍ന്ന് വൈകിട്ട് 3.55നായിരുന്നു അന്ത്യം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മകനും മുന്‍ എം.പിയുമായ സന്ദീപ് ദീക്ഷിത് അടക്കമുള്ളവര്‍ മരണസമയത്ത് അടുത്തുണ്ടായിരുന്നു. ഭൗതികശരീരം നിസാമുദ്ദീനിലെ വസതിയില്‍ പൊതുദര്‍ശനത്തിന് വച്ചു. കോണ്‍ഗ്രസ് ആസ്ഥാനത്തും ഡല്‍ഹി പി.സി.സി ഓഫീസിലും പൊതുദര്‍ശനത്തിന് ശേഷം നാളെ വൈകിട്ട് നിഗംബോധ്ഘട്ടില്‍